മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം; ദുൽഖർ സൽമാന് പ്രശംസയുമായി പ്രശസ്ത സാഹിത്യകാരൻ

Advertisement

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും അഭിനയിക്കുകയും പ്രശംസ നേടുകയും ചെയ്യുകയാണ്. അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും ദുൽഖർ സൽമാൻ ഇപ്പോൾ തനിക്കു സ്വന്തമായ ഒരിടം ഇവിടെ ഉണ്ടാക്കി കഴിഞ്ഞു. ഇപ്പോഴിതാ ദുൽഖർ സൽമാന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സാഹിത്യകാരനായ ടി പദ്മനാഭൻ. ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് അഭിനയകലയുടെ ഉത്തുംഗപീഠം കയറുകയാണ് ദുല്‍ഖറെന്ന് ടി പദ്മനാഭൻ പറയുന്നു. മാധ്യമം ആഴ്ചപതിപ്പില്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ വർഷമാണ് മമ്മൂട്ടിക്ക് എഴുപതു വയസ്സ് തികഞ്ഞതും അതുപോലെ അഭിനയ ജീവിതത്തിലെ അമ്പതു വർഷം പൂർത്തിയായതും. അതിന്റെ ഭാഗമായാണ് ടി പദ്മനാഭൻ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാമെന്നാണ് ടി പദ്മനാഭൻ പറയുന്നത്.

ദുൽഖറിനെ കുറിച്ച് ടി പദ്മനാഭൻ പറയുന്നത് ഇങ്ങനെ, സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ പ്രതിഭയുടെ തിളക്കം കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടു. ഇനി വേണമെങ്കില്‍ മമ്മൂട്ടിക്ക് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാമെന്നും പദ്മനാഭൻ പറയുന്നു. മമ്മൂട്ടി ഇനിയും അഭിനയിക്കും എന്നും പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും എന്നുമാണ് ടി പദ്മനാഭൻ പറയുന്നത്. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യുമെന്നു പറയുന്ന പദ്മനാഭൻ, മമ്മൂട്ടിയുടെ അതിനുള്ള കഴിവൊന്നും അല്‍പം പോലും ക്ഷയിച്ചിട്ടില്ലെന്നും എടുത്തു പറയുന്നു. കുറുപ്പ്, സല്യൂട്ട്, ഹേ സിനാമിക, ലെഫ്റ്റനന്റ് റാം തുടങ്ങിയ ചിത്രങ്ങളാണ് ഇനി ദുൽഖർ അഭിനയിച്ചു പുറത്തു വരാനുള്ളത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close