ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി പ്രണവ് മോഹൻലാൽ നായകനായ ആദി മുന്നോട്ടു കുതിക്കുന്നു. മൂന്നാം വാരത്തിലും ദിവസേന നാനൂറ്റി ഇരുപതിലധികം ഷോയുമായി കേരളത്തിൽ പ്രദർശനം തുടരുന്ന ആദി ഇതിനോടകം പതിനായിരം ഷോകളും കേരളത്തിൽ കളിച്ചു കഴിഞ്ഞു. ലോകമെമ്പാടുനിന്നു ഇരുപതു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ഈ ആഴ്ച ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും. അഞ്ചു ഗൾഫ് രാജ്യങ്ങളിൽ ഫാൻസ് ഷോസ് കളിക്കുന്ന മലയാള ചിത്രം എന്ന നേട്ടവും ആദിയെ തേടിയെത്തും. ഇതിനു മുൻപ് ഏറ്റവും കൂടുതൽ ഫാൻ ഷോസ് ഗൾഫിൽ കളിച്ച മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു.
യു എസ് എയിൽ ഗംഭീര വിജയമാണ് ആദി നേടുന്നത്. അഞ്ചു ദിവസം കൊണ്ട് മുപ്പത്തിരണ്ട് ലക്ഷത്തിലധികം രൂപയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ലൊക്കേഷനുകളിൽ നിന്ന് മാത്രമായി ആദി അവിടെ നേടിയത്. ഇത് കൂടാതെ യൂകെ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളം റിലീസുകളിൽ ഒന്നാവാനും പോവുകയാണ് ആദി. കഴിഞ്ഞ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോളാണ് അവിടെ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ. ഒന്നര കോടിയോളം രൂപയാണ് ചിത്രം അവിടെ കളക്ഷൻ നേടിയത്. അമേരിക്കയിൽ ആദി നേടിയ വമ്പൻ വിജയം കണക്കിലെടുക്കുമ്പോൾ ബ്രിട്ടനിലും മികച്ച ബോക്സ് ഓഫീസ് വിജയം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ആദി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. കൊച്ചി മൾട്ടിപ്ളെക്സുകളിൽ നിന്ന് ഉടനെ തന്നെ ഒരു കോടി രൂപ ഗ്രോസ് കളക്ഷൻ ആദി കവർ ചെയ്യും. കേരളത്തിലെ കാർണിവൽ സ്‌ക്രീനുകളിൽ നിന്ന് ആദി ഒരു കോടി കളക്ഷൻ ഇതിനോടകം നേടി കഴിഞ്ഞു. ട്രിവാൻഡം ഏരീസ് പ്ലെക്സിൽ നിന്ന് അമ്പതു ലക്ഷം ഗ്രോസ് എന്ന മാർക്കിലേക്കു കുതിക്കുകയാണ് ആദി..