‘മരുതനായകം എന്ന സ്വപ്നസാക്ഷാത്കാരം’; വിജയ് സേതുപതിയോട് മനസ്സ് തുറന്നു ഉലക നായകൻ

Advertisement

രണ്ടു ദിവസം മുൻപാണ് തമിഴകത്തിന്റെ ഉലക നായകൻ കമൽ ഹാസനും മക്കൾ സെൽവൻ വിജയ് സേതുപതിയും ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരികയും ഏകദേശം ഒന്നര മണിക്കൂറോളം പരസ്പരം സംസാരിക്കുകയും ചെയ്തത്. തമിഴ് സിനിമയെ കുറിച്ചും, അഭിനയ ശൈലികളെ കുറിച്ചും, അതുപോലെ കമൽ ഹാസൻ എന്ന നടന്റെ വ്യക്തി ജീവിതത്തെയും അഭിനയ ജീവിതത്തെയും ജോലി ചെയ്യുന്ന രീതിയെ കുറിച്ചും, രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ അവർ സംസാരിച്ചു. വിജയ് സേതുപതിയെ തനിക്കു ഒരുപാട് ഇഷ്ടമാണെന്നും അതിനുള്ള കാരണവും വ്യക്തമാക്കിയ കമൽ ഹാസൻ ഒരു നടനെന്ന നിലയിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് സംവിധായകൻ കെ ബാലചന്ദറും പിന്നെ മലയാള സിനിമയിലെ അഭിനയവുമാണെന്നു കൂടി വ്യക്തമാക്കി. അതിനിടയിലാണ് കമൽ ഹാസന്റെ സ്വപ്ന ചിത്രമായ മരുത നായകത്തേ കുറിച്ച് വിജയ് സേതുപതി ചോദിച്ചത്.

ഒരിക്കൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ബിഗ് ബജറ്റ് ചിത്രം പിന്നീട് മുടങ്ങി പോവുകയായിരുന്നു. പലപ്പോഴായി ആ പ്രൊജക്റ്റ് വീണ്ടും തുടങ്ങാൻ കമൽ ഹാസൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും വിജയത്തിലെത്തിയില്ല. ആ സ്വപ്ന ചിത്രം ഇനി സംഭവിക്കുമോ എന്ന് അറിയില്ല എന്നും കാരണം അതിലെ നായകന് വയസ് 40 ആണെന്നും കമൽ പറയുന്നു. തനിക്കു ഇനി ഒരിക്കലും നാല്പതുകാരനായി അഭിനയിക്കാൻ പറ്റില്ല. അതിനാൽ ആ ചിത്രം നടക്കണമെങ്കിൽ ഒന്നുകിൽ നടനെ മാറ്റണം അല്ലെങ്കിൽ ചിത്രത്തിന്റെ കഥ മാറ്റണമെന്നും കമൽ പറയുന്നു. ഇടക്കാലത്തു ചിയാൻ വിക്രമിനെ നായകനാക്കി ആ ചിത്രം ചെയ്യാൻ കമൽ ഹാസൻ തീരുമാനിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close