യുവ താരം ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം സെക്കന്റ് ഷോ, കൂതറ എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ചിത്രമാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. ചാക്കോ എന്ന നിരപരാധിയെ ചുട്ടു കരിച്ചതിനു ശേഷം നാട് വിട്ട കുറുപ്പിനെ പിന്നീടാരും കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ കുറുപ്പ് എന്ന ചിത്രം വരുമ്പോൾ, അതിന്റെ ടൈറ്റിൽ കഥാപാത്രം ആയി ദുൽഖർ സൽമാനെ പോലെ ജനപ്രീതിയുള്ള ഒരു താരം വരുമ്പോൾ, അത്രയും മോശക്കാരനായ ഒരു വ്യക്തിയെ പ്രകീർത്തിക്കുന്ന ചിത്രമായി അത് മാറില്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. കുറുപ്പ് എന്നെഴുതിയ ടി ഷർട്ട് വരെയിട്ടു സെലിബ്രിറ്റികൾ ചത്രം പ്രൊമോഷൻ ചെയ്യുന്നതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇത് ചാക്കോയുടെ ഭാര്യയോടും മകനോടും ചെയ്യുന്ന ക്രൂരതയാണെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു ഓൺലൈൻ മീഡിയ നടത്തിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ.
കുറുപ്പ് എന്ന വ്യക്തി എത്രത്തോളം മോശക്കാരനും ക്രൂരനും ആണെന്ന് എല്ലാവർക്കും അറിയാം. ഒരു നിരപരാധിയെ കൊന്നു കളഞ്ഞ അത്തരം ഒരാളെ പ്രകീർത്തിക്കാൻ ആരെങ്കിലും ശ്രമിക്കുമോ ?. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു എത്തുകാരനും സംവിധായകനും അതിനു സാധിക്കുമോ ? പറ്റില്ല. പക്ഷെ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത്, ഈ ചിത്രം കണ്ടിട്ട്, നമ്മുടെ പ്രേക്ഷകരാണ്. അവരാണ് ഇത് കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടത്. നവംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, ഹാരിഷ് കണാരൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.