മഹാഭാരതം എന്ന ഇതിഹാസത്തിന്റെ ദൃശ്യവിഷ്ക്കാരത്തിനായുള്ള കാത്തിരിപ്പിന് ബോളീവുഡിനോളം പഴക്കമുണ്ടെന്ന് തന്നെ പറയാം. പല സംവിധായകരുടെ പേരുകൾ പല പ്രമുഖ നടന്മാരുടെ പേരുകൾ തുടങ്ങി പലതും ചർച്ചയ്ക്ക് വന്നെങ്കിലും ചിത്രമായി മാറുകയുണ്ടായില്ല. അങ്ങനെ ഇരിക്കെയാണ് മഹാഭാരത്തെ ആസ്പദമാക്കി എം. ടി വാസുദേവൻ നായർ രചിച്ചു വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിന്റെ പ്രഖ്യാപനം ഉണ്ടാവുന്നത്. മോഹൻലാൽ നായകനായ ഭീമനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ നടീ നടന്മാർ അണിനിരക്കും എന്ന് അറിയിച്ചിരുന്നു. ആയിരം കോടി മുടക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ബി. ആർ. ഷെട്ടി ആയിരിക്കും നിർമ്മാണം. രണ്ടാമൂഴത്തിന്റെ വാർത്തക്കിടയിലാണ് ആമിർ ചിത്രത്തെ പറ്റിയുള്ള വാർത്തയും വരുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ആമീർ ചിത്രത്തിന്റെ വാർത്ത നവമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മഹാഭാരത് എന്ന പേരിൽ ആയിരിക്കും ചിത്രം പുറത്തിറങ്ങുക എന്നാണ് അറിയാൻ സാധിച്ചത്. ചിത്രത്തിൽ ആമിർ കൃഷ്ണനോയോ കർണനോയോ എത്തുന്നത് എന്ന ആകാംഷയിലും ചർച്ചയിലും ആണ് സിനിമ ലോകം. അതിനിടെ ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നാണ് ബോളീവുഡിൽ നിന്നും എത്തുന്ന വാർത്ത. നാളെ ഫേസ്‌ബുക്കിൽ ആരാധകരോട് സംവദിക്കാൻ എത്തുമെന്ന് ആമീർ അറിയിച്ചിട്ടും ഉണ്ട്. ആയിരം കോടി ബജറ്റ് വരുന്ന ചിത്രം മുകേഷ് അംബാനിയാണ് നിർമ്മാതാവ്. മികച്ച നിരൂപക പ്രശംസയും കളക്ഷനും വാരിക്കൂട്ടിയ ഡങ്കലിന് ശേഷം എത്തുന്ന ആമീർ ചിത്രമായ തഗസ് ഓഫ് ഹിന്ദുസ്ഥാനിന്റെ തിരക്കിലാണ് ആമിർ ഇപ്പോൾ. ധൂം സീരീസിലൂടെ പ്രശസ്തനായ വിജയ് കൃഷ്ണ ആചാരിയാണ് തഗസ് ഓഫ് ഹിന്ദുസ്ഥാന്റെ സംവിധായകൻ. 200 ഓളം കോടിയിൽ ഒരുങ്ങുന്ന ഈ ചിത്രം നവംബറിൽ പ്രദർശനത്തിന് എത്തും.