മോഹൻലാൽ- മമ്മൂട്ടി ടീമിന്റെ ഹലോ മായാവി ഒരു ഗംഭീര ചിത്രമായേനെ; നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ഷാഫി

Advertisement

2007 ൽ മലയാളത്തിൽ റിലീസ് ചെയ്ത രണ്ടു ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളാണ് മോഹൻലാൽ നായകനായ ഹലോയും മമ്മൂട്ടി നായകനായ മായാവിയും. റാഫി- മെക്കാർട്ടിൻ ടീം ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഹലോ എങ്കിൽ അവർ രചിച്ചു ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു മായാവി. തൊമ്മനും മക്കളും എന്ന സൂപ്പർ ഹിറ്റിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും മായാവിക്ക്‌ ഉണ്ടായിരുന്നു. അതിനു ശേഷം ഹലോ എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ അഡ്വക്കേറ്റ് ശിവരാമനേയും മായാവി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ മഹിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹലോ മായാവി എന്ന ഒരു മൾട്ടിസ്റ്റാർ ചിത്രമൊരുക്കാനും ഷാഫി- റാഫി- മെക്കാർട്ടിൻ ടീം പ്ലാൻ ചെയ്തിരുന്നു. അന്നത് വലിയ വാർത്തയായെങ്കിലും പിന്നീട് ആ പ്രൊജക്റ്റ് നടന്നില്ല. ഇപ്പോൾ അതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഷാഫി.

ഹലോ മായാവിയുടെ വൺ ലൈൻ കേട്ട് ലാലേട്ടനും മമ്മുക്കയും സമ്മതം മൂളിയത് ആണെന്നും എന്നാൽ വേറെ ചിലരുടെ പിടിവാശി കാരണമാണ് ആ ചിത്രം നടക്കാതെ പോയത് എന്നും ഷാഫി പറയുന്നു. ആ പ്രൊജക്റ്റ് നടന്നിരുന്നെങ്കിൽ അതൊരു ഗംഭീര സിനിമയായി മാറുമായിരുന്നു എന്ന് ഷാഫി പറഞ്ഞു. അതുപോലെ തന്നെ മമ്മൂട്ടി ചിത്രമായ മായാവിയുടെ രണ്ടാം ഭാഗവും പ്ലാൻ ചെയ്തത് ആണെന്നും അതിന്റെ തിരക്കഥ വരെ റെഡി ആണെങ്കിലും ചില ബുദ്ധിമുട്ടുകൾ കാരണം ചെയ്യാൻ സാധിച്ചില്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. മഹി ഐ എ എസ് എന്ന് ആദ്യം പേരിട്ട ചിത്രത്തിന് മായാവി എന്ന പേര് നിർദേശിച്ചത് മമ്മൂട്ടി ആണെന്നും ഷാഫി വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close