വരനെ ആവശ്യമുണ്ട്; ചിത്രം കണ്ടിട്ട് മമ്മുക്ക പറഞ്ഞതെന്തെന്നു വെളിപ്പെടുത്തി ദുൽഖർ സൽമാൻ

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ എന്നിവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ്. അനൂപിന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രമിപ്പോൾ നേടിയെടുക്കുന്നത്. ദുൽഖർ ആരംഭിച്ച വേ ഫെറെർ എന്ന പുതിയ ബാനറിൽ നിന്ന് പുറത്തു വരുന്ന ആദ്യ ചിത്രമെന്ന നിലയിൽ, ഈ ചിത്രം കണ്ടിട്ട് അച്ഛനായ മമ്മൂട്ടി എന്ത് പറഞ്ഞു എന്നുള്ള ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുൽഖർ സൽമാൻ. വാപ്പച്ചി ഈ ചിത്രം കണ്ടിട്ട് നല്ല സിനിമ എന്ന് മാത്രമാണ് പറഞ്ഞത് എന്നും അദ്ദേഹം തന്റെ ഒരു സിനിമയെ കുറിച്ചും തന്നോട് കൂടുതൽ വാചാലനാവാറില്ല എന്നും ദുൽഖർ സൽമാൻ പറയുന്നു. ചിലപ്പോൾ കൂടുതൽ പ്രശംസിച്ചാൽ അമിത ആത്മവിശ്വാസം തനിക്കു വന്നാലോ എന്ന് കരുതിയാവും വാപ്പച്ചി അങ്ങനെ സംസാരിക്കുന്നതു എന്നും ദുൽകർ പറയുന്നു.

സിനിമയ്ക്കു പുറത്തുള്ള ഏതു വിഷയത്തെ കുറിച്ചും തങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട് എങ്കിലും സിനിമാ ചർച്ചകൾ വളരെ കുറവാണു എന്നാണ് ദുൽഖർ പറയുന്നത്. ഉമ്മയും ഭാര്യ അമാലും ചിത്രം കണ്ടിട്ട് പ്രശംസിച്ചു എന്നും ദുൽഖർ പറയുന്നു. കല്യാണി പ്രിയദർശനും പറയുന്നത് ഇതേകാര്യം തന്നെയാണ്. താൻ എന്ത് ചെയ്താലും തന്റെ അമ്മക്ക് അതിഷ്ടമാണ് എന്നും തന്റെ ഏറ്റവും വലിയ വിമർശകൻ തന്റെ അച്ഛൻ ആണെന്നും കല്യാണി പറയുന്നു. അമ്മ ലിസി ചിത്രം കണ്ടു ഏറെ നല്ല വാക്കുകൾ പറഞ്ഞു എന്നും എന്നാൽ അച്ഛന് ഇതുവരെ ഈ ചിത്രം കാണാൻ സാധിച്ചില്ല എന്നും കല്യാണി പറയുന്നു. അച്ഛന്റെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ് എന്നും ആ അഭിപ്രായം താൻ മറ്റാരോടും ഷെയർ ചെയ്യില്ല എന്നും കല്യാണി പറഞ്ഞു. അത് തനിക്കു മാത്രം സൂക്ഷിക്കാൻ ഉള്ളതാണെന്നും തെറ്റുകൾ അടുത്ത ചിത്രങ്ങളിൽ തിരുത്താൻ ശ്രമിക്കുമെന്നും കല്യാണി വിശദീകരിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close