ലാൽ ജോസ് പറഞ്ഞത് ശരി; മഹേഷിന്റെ പ്രതികാരം റിയലിസ്റ്റിക് സിനിമയല്ലെന്നു ശ്യാം പുഷ്ക്കരൻ..!

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്യാം പുഷ്ക്കരൻ. ഈ അടുത്തിടെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രവും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. റിയലിസ്റ്റിക് എന്റെർറ്റൈനെറുകളുടെ അമരക്കാരൻ എന്നാണ് അദ്ദേഹത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് തന്നെ. മഹേഷിന്റെ പ്രതികാരം എന്ന അദ്ദേഹത്തിന്റെ രചനയൊക്കെ റിയലിസ്റ്റിക് ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രേക്ഷകർ ഉൾപ്പെടുത്തി പറയുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ അടുത്തിടെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് റിയലിസ്റ്റിക് സിനിമകൾ എന്ന് പറയുന്നത് തന്നെ തട്ടിപ്പു ആണെന്നും എല്ലാ സിനിമകളും ഒരു രീതിയിൽ അല്ലെങ്കിൽ വേറെ ഒരു രീതിയിൽ ഡ്രാമകൾ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ പറയുന്ന മഹേഷിന്റെ പ്രതികാരത്തിൽ പോലും വലിയ ഡ്രാമ ഉണ്ടെന്നും ലാൽ ജോസ് പറഞ്ഞു.

ഇപ്പോൾ ലാൽ ജോസിന്റെ ആ വാക്കുകൾ ശെരി വെച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ശ്യാം പുഷ്ക്കരൻ. ലാൽ ജോസ് പറഞ്ഞത് ശെരിയാണെന്നും മഹേഷിന്റെ പ്രതികാരം ഒരു റിയലിസ്റ്റിക് സിനിമ അല്ലെന്നും ശ്യാം പറയുന്നു. ഒരു ശപഥത്തിന്റെ കഥയാണ് ആ ചിത്രം പറയുന്നത് എന്നും, അതിനേക്കാൾ വലിയ ഡ്രാമയുണ്ടോ എന്നും ശ്യാം പുഷ്ക്കരൻ ചോദിക്കുന്നു. തങ്ങൾ എഴുതുന്നത് സിനിമ ഹിറ്റ് ആവാൻ വേണ്ടി ആണെന്നും കാണുന്നവർ ആണ് അവയെ ന്യൂ ജെനെറേഷൻ , റിയലിസ്റ്റിക് എന്നീ പേരുകൾ നൽകി വിളിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അത് തങ്ങളോട് ചോദിച്ചിട്ടല്ല എന്നും എന്തെങ്കിലും വിളിക്കട്ടെ എന്നും ശ്യാം കൂട്ടിച്ചേർക്കുന്നു. ദിലീഷ് പോത്തനുമായി ചേർന്ന് ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ശ്യാം ഇപ്പോൾ. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close