ശങ്കർ ഒരു ഇന്ത്യാക്കാരനായതിൽ നമ്മൾ അഭിമാനിക്കണം : എ. ആർ റഹ്മാൻ

Advertisement

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. രജനികാന്തിനെ നായകനാക്കി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് വാർത്തകൾ ആദ്യം പുറത്തുവന്നത്, എന്നാൽ രജനികാന്തിന്റെ ഡോക്ടർ വസീഗരൻ, ചിട്ടി എന്ന കഥാപാത്രങ്ങളെ മാത്രാമാണ് രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കുകയുള്ളു. യന്തിരനിൽ ഐശ്വര്യ റായിയായിരുന്നു നായികയെങ്കിൽ 2.0 യിൽ എമി ജാക്ക്സനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകികൊണ്ട് സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 13 ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്തിടെ 2.0 യുടെ ചില ഭാഗങ്ങൾ കാണുവാൻ ഇടയായ എ. ആർ റഹ്മാന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഗ്രാഫിക്സ് വർക്കുകൾ പൂർത്തികരിക്കാത്ത ചിത്രത്തിന്റെ ഒരു വീഡിയോ സോങ് കാണുവാൻ ഇടയായിയെന്നും അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നുമാണ് എ. ആർ റഹ്മാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ശങ്കറിന് മാത്രമാണ് അത്തരത്തിൽ ചിന്തിക്കാൻ സാധിക്കുകയുള്ളുവെന്നും ശങ്കർ ഇന്ത്യാക്കാരൻ ആയതിനാൽ നമ്മളെല്ലാവരും അഭിമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയുടെ അയേൺ മാനാണ് ശങ്കറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2.0 യുടെ ക്ലൈമാക്സ് രംഗങ്ങളും കാണുവാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഒരു വിസ്മയമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് എ. ആർ റഹ്മാൻ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നവംബർ 29നാണ് പ്രദർശനത്തിനെത്തുന്നത്.
മലയാളി താരങ്ങളായ കലാഭവൻ ഷാജോണും റിയാസ് ഖാനും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. എ. ആർ റഹ്മാനാണ് സിനിമയുടെ സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ആന്റണിയാണ്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ അള്ളിരാജാ സുഭാസ്കരനും രാജു മഹാലിംങ്കവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close

20:43