പോക്കിരിരാജ ഇന്നിറങ്ങിയാൽ പരാജയമാകും; വെളിപ്പെടുത്തി വൈശാഖ്..!

Advertisement

പുലി മുരുകൻ, മധുര രാജ, സീനിയേഴ്സ് തുടങ്ങി ഒരുപിടി സൂപ്പർ വിജയ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് വൈശാഖ്. അദ്ദേഹം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ദ്രജിത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു കിടിലൻ ത്രില്ലർ ആയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ എന്നിവർ നായക വേഷങ്ങൾ ചെയ്ത പോക്കിരി രാജ എന്ന മൾട്ടി സ്റ്റാർ ചിത്രം ഒരുക്കിക്കൊണ്ടാണ് 2010 ഇൽ വൈശാഖ് അരങ്ങേറ്റം കുറിച്ചത്. അന്ന് ബോക്സ് ഓഫീസിൽ വിജയം നേടിയ ആ ചിത്രം ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയിരുന്നു. എന്നാൽ ഇന്ന് ആണ് അത്തരം ഒരു ചിത്രം ഇറങ്ങുന്നത് എങ്കിൽ അത് പരാജയം ആയി പോയേനെ എന്ന് പറയുകയാണ് വൈശാഖ്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വൈശാഖ് മനസ്സ് തുറക്കുന്നത്. ആ കാലഘട്ടത്തിൽ ആയതു കൊണ്ടാണ് പോക്കിരി രാജ വിജയം ആയതെന്നും, പുതിയ കാലത്തേ സിനിമ മാറിയത് കൊണ്ട് തന്നെ ഇന്നത് സ്വീകരിക്കപ്പെടില്ല എന്നും വൈശാഖ് പറയുന്നു.

Advertisement

ഇപ്പോൾ സിനിമ കാണാൻ വരുന്ന പ്രേക്ഷകരുടെ ആസ്വാദനത്തിനു അനുസരിച്ചാണ് നമ്മുക്ക് സിനിമ ചെയ്യാൻ പറ്റൂ എന്നും അതിനു വേണ്ടിയാണു നമ്മൾ അപ്‌ഡേറ്റഡ് ആവേണ്ടത് എന്നും വൈശാഖ് വിശദീകരിക്കുന്നു. സിനിമയുടെ ഫോര്മാറ്റിലോ അതിന്റെ ഫോര്മുലകളിലോ അല്ല വ്യത്യാസം വരുന്നത് എന്നും അതിന്റെ അവതരണ ശൈലിയിൽ ആണെന്നും വൈശാഖ് പറയുന്നു. അന്ന് ചെയ്ത പോലെ പോക്കിരി രാജ ഇന്ന് ചെയ്യാൻ പറ്റില്ല എന്നും, അങ്ങനെ ചെയ്താൽ വലിയ പരാജയം ആവും സംഭവിക്കുക എന്നും വൈശാഖ് പറഞ്ഞു. അതുപോലെ ആളുകളെ തീയേറ്ററുകളിലേക്കു വലിയ രീതിയിൽ ആകർഷിക്കുന്ന എല്ലാ സിനിമകളും മാസ്സ് സിനിമകൾ ആണെന്നും അല്ലാതെ ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല മാസ്സ് സിനിമകൾ എന്നും വൈശാഖ് വിശദീകരിച്ചു. മാസ്സ് ചിത്രങ്ങളിൽ തന്നെ ചില പ്രത്യേക വിഭാഗങ്ങൾ ഉണ്ടെന്നേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി അദ്ദേഹം ഒരുക്കിയ മധുര രാജയും സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close