ആറാട്ട് ഒരു അത്ഭുത സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടില്ല: മനസ്സ് തുറന്നു ബി. ഉണ്ണികൃഷ്ണന്‍..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വലിയ ഒരിടവേളക്ക് ശേഷമാണു ഒരു മാസ്സ് മസാല പടത്തിൽ നായകനായി എത്തുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം ബി ഉണ്ണികൃഷ്ണനും ശക്തിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല, വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു പക്കാ മാസ്സ് മസാല ചിത്രം ആണെന്നും അതിൽ കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല എന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. സിനിമക്കായി താന്‍ അമിതപ്രതീക്ഷകളൊന്നും തരുന്നില്ലെന്നും ഇതൊരു അത്ഭുത സിനിമയല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടുപോകാവുന്ന ഒരു സിനിമയാണ് ആറാട്ട് എന്നും നിങ്ങൾ ഇതുവരെ കാണാത്ത അത്ഭുത സിനിമയാണ് ആറാട്ട് എന്നൊന്നും താൻ പറയില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്രേക്ഷകർ മുൻപും കണ്ടിട്ടുള്ള മാസ്സ് ചിത്രങ്ങളുടെ പോലെ തന്നെ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും വിപണി ലക്ഷ്യമാക്കി ഇറക്കുന്ന, മോഹൻലാൽ എന്ന താരത്തെ ആഘോഷിക്കുന്ന ചിത്രമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. അടുത്ത് ഒരു മമ്മൂട്ടി ചിത്രമാണെന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, മോഹൻലാലിനെ നായകനാക്കി വളരെ സീരിയസ് ആയ, മോഹൻലാൽ എന്ന മഹാനടനെ ഉപയോഗിക്കാൻ പാകത്തിനുള്ള ഒരു ചിത്രം ഒരുക്കാനും പ്ലാൻ ഉണ്ടെന്നും വ്യക്‌തമാക്കി.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close