‘അമ്മ’ സംഘടനയിൽ കൂട്ടരാജിവെപ്പ്; WCC അംഗങ്ങൾ ‘അമ്മ’ വിടുന്നു..

Advertisement

മലയാള സിനിയിലെ താര സംഘടനയാണ് ‘അമ്മ’. പല അഭിപ്രായ വ്യത്യാസങ്ങൾ മൂലം സംഘടന കുറേനാൾ പരുങ്ങലിലായിരുന്നു . എന്നാൽ അടുത്തിടെ നടന്ന വാർഷിക മീറ്റിംഗിലൂടെ പുതിയ കമ്മിറ്റി രൂപികരിക്കുകയും ചെയ്തിരുന്നു. അമ്മയുടെ പുതിയ പ്രസിഡന്റായി മോഹൻലാലിനെയാണ് അംഗങ്ങൾ തിരഞ്ഞെടുത്തത്. വർഷങ്ങളോളം ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ്. ദിലീപ് വിഷയത്തിന് ശേഷമാണ് സംഘടനയിൽ ഭിന്നിപ്പ് വന്ന് തുടങ്ങിയത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടൻ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു എന്നാൽ അടുത്തിടെ കൊച്ചിയിൽ നടന്ന വാർഷിക യോഗത്തിൽ സംഘടന പല പുതിയ തീരുമാനങ്ങളും എടുക്കുകയുണ്ടായി, ഒടുക്കം ഊർമിള ഉണ്ണിയായിരുന്നു ദിലീപിന്റെ കാര്യത്തെകുറിച്ചു സംഘടനയുടെ തീരുമാനം എന്താണെന്ന് ചോദിച്ചത്. ദിലീപ് എന്ന വ്യക്തിയെ അറിയിക്കാതെയും അദ്ദേഹത്തിന്റെ വാദം കേൾക്കാതേയുമാണ് ‘അമ്മ’ യിൽ നിന്ന് പുറത്താക്കിയത്, ആയതിനാൽ കോടതിയെ ദിലീപ് സമീപിച്ചിരുനെങ്കിലും അനുകൂല വിധി അദ്ദേഹത്തിന് ലഭിക്കുക തന്നെ ചെയ്യും പക്ഷേ അദ്ദേഹം അത്തരത്തിലുള്ള ഒരു നീക്കത്തിന് മുതിർന്നില്ല. ദിലീപിന്റെ ഈ പ്രവർത്തിയെ മാനിച്ചും അദ്ദേഹം കുറ്റവാളിയെന്ന് ആർക്കും തെളിയിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാൻ ‘അമ്മ’ തീരുമാനിച്ചത്.

Advertisement

എന്നാൽ ഇതിന് ശക്തമായി എതിർത്തുകൊണ്ട് സിനിമയയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടന മുന്നോട്ട് വന്നിരിക്കുകയാണ്.വുമൺ ഇൻ സിനിമ കോളേക്റ്റീവ് (WCC) എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ‘അമ്മ’യിൽ നിന്ന് രാജി വെക്കുകയാണ് എന്ന തീരുമാനമായി മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യം രാജി ആവശ്യപ്പെട്ട് മുന്നോട്ട് വന്നത് ഭാവനയായിരുന്നു. എന്നാൽ ദിലീപിനെ സംഘടനയിൽ തിരിച്ചെടുതത്തിന്റെ പേരിലല്ല എന്നും തന്റെ അഭിനയ അവസരങ്ങൾ അദ്ദേഹം തട്ടിമാറ്റിയതിനെതിരെ നടപടികൾ ഒന്നും തന്നെ ഇതുവരെ എടുക്കാത്ത സാഹചര്യത്തിലാണ് താൻ രാജി വെക്കുന്നതെന്ന് ഭാവന വ്യക്തമാക്കി.

രണ്ടാമതായി ഭാവനയുടെ സുഹൃത്ത് കൂടിയായ രമ്യ നമ്പീശനാണ് രാജി വെച്ചിരിക്കുന്നത്, സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്യഹീനവുമായ സംഘടനയുടെ നിലപാടിനെ കുറ്റപ്പെടുത്തിയാണ് താരം രാജി വെച്ചത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനം എന്ന് ചൂണ്ടികാട്ടിയാണ് ഗീതു മോഹൻദാസും രാജി വെച്ചിരിക്കുന്നത്. തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട വിഷയത്തിലുപരി അടുത്ത തലമുറക്ക് സ്വന്തം തൊഴിലിടത്തിൽ ആത്മാഭിമാനത്തോടെ തുടരാനുള്ള കരുത്ത് ഉണ്ടാവണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് റിമ കല്ലിങ്കൽ രാജി വെച്ചത്, ഇനിയും പല താരങ്ങളും രാജി വെക്കാനായി ഒരുങ്ങുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close