രജനികാന്ത് വേണ്ട വിജയ് മതി; ആദിവാസി കുട്ടികളെ സർക്കാർ കാണിച്ച അനുഭവം പങ്ക് വെച് വയനാട് സബ് കളക്ടർ..!

Advertisement

വയനാട് സബ് കളക്ടർ ആയ ഉമേഷ് കേശവൻ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വെച്ച വാക്കുകളും ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. മാനന്തവാടിയിൽ ഉള്ള മഹിളാ സമഖ്യ ഹോസ്റ്റലിലെ കുട്ടികളുമായി ഒരു സിനിമ കാണാൻ പോയ അനുഭവം ആണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ആദിവാസി കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഹോസ്റ്റൽ ആണത്. സർക്കാർ എന്ന ചിത്രം ആണ് അവിടെ അടുത്തുള്ള തീയേറ്ററിൽ കളിച്ചിരുന്നത്. എന്നാൽ തീവ്രമായ രാഷ്ട്രീയം പറയുന്ന ചിത്രമായത് കൊണ്ടു തന്നെ കുട്ടികൾക്കു അത് എത്രത്തോളം ഇഷ്ടപ്പെടും എന്നറിയാത്തത് കൊണ്ട്, ഇനി വരാൻ പോകുന്ന 2.0 എന്ന ത്രീഡി ചിത്രം കൊണ്ടു പോയി കാണിക്കാം എന്നു അദ്ദേഹം കുട്ടികളോട് പറഞ്ഞു.

എന്നാൽ തങ്ങൾക്കു വിജയ് ചിത്രം കണ്ടാൽ മതി എന്നു കുട്ടികൾ തീർത്തു പറഞ്ഞതോടെ അദ്ദേഹം അവരെ കൊണ്ട് സർക്കാർ കാണുകയാണ് ഉണ്ടായത്. സിനിമയും സൂപ്പർ താരങ്ങളും കുട്ടികളുടെ മനസ്സിനെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നത് ഇനിയും അധികമൊന്നും ആരും പഠിക്കാത്ത, അല്ലെങ്കിൽ ഉപയോഗിക്കാത്ത ഏരിയ ആണെന്നും അദ്ദേഹം പറയുന്നു.

Advertisement

ഏതായാലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിനിമാ പ്രേമികളും വിജയ് ആരാധകരും ഏറെ ആഘോഷമാക്കി കഴിഞ്ഞു. വിജയ് എന്ന താരത്തിന് കുട്ടികൾക്കിടയിൽ വരെയുള്ള സ്വാധീനം എത്ര വലുതാണ് എന്നു കാണിച്ചു തരുന്നതാണ് ഈ സംഭവം എന്നും അവർ പറയുന്നു. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close