
കേരളക്കര കീഴടക്കി മുന്നേറുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകൻ പ്രണവ് നായകനായ ജീത്തു ജോസഫ് ചിത്രം ആദി. ഈ വർഷത്തെ മോളിവുഡിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ വിജയമായി ആദി മാറി കഴിഞ്ഞു. കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ആദി ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത പ്രണവ് മോഹൻലാലിന്റെ അമ്പരപ്പിക്കുന്ന ആക്ഷൻ പ്രകടനമാണ്. പാർക്കർ എന്ന ആക്ഷൻ രീതി വിസ്മയിപ്പിക്കുന്ന പെര്ഫെക്ഷ്നോടെയാണ് പ്രണവ് ചെയ്തിരിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും പ്രണവിന്റെ ആക്ഷന്റെ മേക്കിങ് വീഡിയോ കണ്ടു കൊണ്ട് പ്രേക്ഷകർ തീയേറ്ററുകളിൽ നിന്നു പുറത്തിറങ്ങാതെ നിൽക്കുന്നതും കരഘോഷം മുഴക്കുന്നതും മലയാള സിനിമക്ക് പുതുമയേറിയ കാഴ്ചയാണ്.
ഇപ്പോഴിതാ പ്രണവിന്റെ ആ ആക്ഷൻ മേക്കിങ് വീഡിയോ ഒഫീഷ്യൽ ആയി സോഷ്യൽ മീഡിയയിലൂടെ റീലീസ് ചെയ്തു കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ വീഡിയോ സ്വീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രം കൊണ്ടു തന്നെ മലയാളത്തിലെ യുവ താരങ്ങൾക്കിടയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയി പ്രണവ് മാറി കഴിഞ്ഞു.