മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെ മലയാള സിനിമയുടെ ചരിത്രം പങ്കുവെച്ചു കൊച്ചി മെട്രോ സ്റ്റേഷൻ..!

Advertisement

ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ആണ് മലയാള സിനിമയ്ക്കു ആദരമായി കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷൻ ഒരുക്കാൻ കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടീനടന്മാർ ഉള്ള, ഏറ്റവും നല്ല സിനിമകൾ നൽകുന്ന പ്രാദേശിക ഭാഷ ഇൻഡസ്ട്രി ആണ് മലയാള സിനിമ എന്നത് കൊണ്ട് തന്നെ, ഇപ്പോൾ ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുന്ന മലയാള സിനിമയ്ക്കു ആദരം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് അവർ ഈ പ്ലാൻ ആവിഷ്കരിച്ചത്. ഇപ്പോഴിതാ മൂന്നു മാസങ്ങൾ കൊണ്ട് തന്നെ അവർ ആ കർമം പൂർത്തീകരിച്ചിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഉള്ള മലയാളത്തിലെ പ്രമുഖ നടീനടന്മാരുടെ എല്ലാം വിവിധ കഥാപാത്രങ്ങൾ ആണ് വൈറ്റില സ്റ്റേഷന്റെ ചുവരുകളെ അലങ്കരിക്കുന്നത്.

അവിടെ എത്തുന്ന യാത്രക്കാരിൽ കൗതുകം നിറക്കുന്ന രീതിയിൽ വളരെ മനോഹരമായാണ് വ്യത്യസ്ത കഥാപാത്രങ്ങളെ ആ ചുവരുകളിൽ വരച്ചിരിക്കുന്നത്. ഈ കർമ്മ പരിപാടി ആവിഷ്കരിക്കാനായി ജൂൺ മാസത്തിൽ നടന്ന ചർച്ചയിൽ ‘അമ്മ സെക്രട്ടറി ഇടവേള ബാബു, പ്രശസ്ത സിനിമാ നിരൂപകൻ ആയ മനീഷ് നാരായണൻ, ലിജിൻ ജോസ്, സിനിമ പാരഡിസോ ക്ലബ് പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ ചരിത്ര മുഹൂർത്തങ്ങൾ, മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരും ആയ കലാകാരൻമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ഒരുങ്ങുക എന്നാണ് അന്ന് തീരുമാനിച്ചത്. ഇപ്പോൾ ഈ വന്ന ചിത്രങ്ങൾക്കൊപ്പം തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യം കൂടി വൈറ്റില മെട്രോ സ്റ്റേഷന്റെ ഭാഗം ആവും എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close