മലയാള സിനിമയ്ക്കു ആദരമായി കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷൻ ഒരുങ്ങുന്നു..!

Advertisement

ഇന്ത്യൻ സിനിമയിൽ എന്നും നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളതിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രാദേശിക ഭാഷ സിനിമാ ഇൻഡസ്ട്രി ആണ് മലയാള സിനിമ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരും സംവിധായകരും ഗായകരും രചയിതാക്കളും സാങ്കേതിക പ്രവർത്തകരും ഈ മലയാള മണ്ണിൽ ആണ് പിറവിയെടുത്തിട്ടുള്ളത്. ഇപ്പോൾ മലയാള സിനിമ ഭാഷയുടെ അതിർവരമ്പുകളും ഭേദിച്ച് മുന്നേറ്റം തുടങ്ങിയ ഈ സമയത്തു മലയാള സിനിമയ്ക്കു ആദരമായി വൈറ്റില സ്റ്റേഷൻ ഒരുക്കുകയാണ് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ്. മലയാള സിനിമയുടെ ചരിത്രം വൈറ്റില സ്റ്റേഷനിൽ രേഖപ്പെടുത്താനുള്ള കർമ്മപദ്ധതികൾ ആണ് ഇപ്പോൾ തയ്യാറായി കൊണ്ടിരിക്കുന്നത്.

അതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ അമ്മ സെക്രട്ടറി ഇടവേള ബാബു, പ്രശസ്ത സിനിമാ നിരൂപകൻ ആയ മനീഷ് നാരായണൻ, ലിജിൻ ജോസ്, സിനിമ പാരഡിസോ ക്ലബ് പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. മലയാള സിനിമയിലെ ചരിത്ര മുഹൂർത്തങ്ങൾ, മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരും ആയ കലാകാരൻമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ഒരുങ്ങുക. അതിനോടൊപ്പം മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യം കൂടി വൈറ്റില മെട്രോ സ്റ്റേഷന്റെ ഭാഗം ആവും എന്നാണ് സൂചന. ലുലു മാൾ, വീഗാ ലാൻഡ് എന്നിവയോടൊപ്പം കൊച്ചി മെട്രോയും ഇപ്പോൾ ഒരുപാട് സന്ദർശകർ എത്തുന്ന ഒരു സ്ഥലം ആയി മാറിയ സാഹചര്യത്തിലാണ് മലയാള സിനിമയുമായി ചേർന്ന് കൊച്ചി മെട്രോയെ കൂടുതൽ ആകർഷകമാക്കാനുള്ള ഈ നീക്കം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close