ജനപ്രിയ നായകൻ ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ഉടനെത്തും; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Advertisement

സിനിമ പ്രേമികൾ ഏറെ ആകാംക്ഷിയുടെ ചിത്രം വോയിസ് ഓഫ് സത്യനാഥൻറെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി അണിയറ പ്രവർത്തകർ. തിയറ്ററുകളിലേക്കുള്ള വരവറിയ്ച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു,ദിലീപ്,രാജൻ ചിറയിൽ, എന്നിവരും ചേർന്നാണ്. കഥാ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചത് റാഫിയാണ്.

ദിലീപിനെ കൂടാതെ ചിത്രത്തിൽ മലയാള സിനിമയിലെ വൻ താരനിരകളാണ് അഭിനയിക്കുന്നത്. ജോജു ജോർജ്, അനുപം ഖേർ,അലൻസിയർ,ജഗതി ബാബു, സിദ്ദിഖ്,ജോണി ആൻറണി,രമേശ് പിഷാരടി,ബോബൻ സാമുവൽ, ജനാർദ്ദനൻ,ബെന്നി പി നായരമ്പലം, ഉണ്ണി രാജ, അനുശ്രീ, വീണാനന്ദകുമാർ, അംബിക മോഹൻ തുടങ്ങിയവയാണ്. കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരമായ കഥാപാശ്ചാത്തലമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

Advertisement

സഹനിർമ്മാണം നിർവഹിക്കുന്നത് റോഷിത് ലാൽ, പ്രിജിൻ ജെ.പി, എക്സികുട്ടിവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ, നീതു ഷിനോയ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, കോസ്റ്റും സമീറ സനീഷ്, കല സംവിധാനം എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിക്കുന്നത് ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ ആകുന്നത് മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ,സ്റ്റിൽസ് ചെയുന്നത് ഷാലു പേയാട്, പി ആർ ഓ ആയി പ്രവർത്തിക്കുന്നത് പ്രതീഷ് ശേഖർ എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close