“ഞങ്ങളെ ക്ഷണിച്ചതിന് നന്ദി” ബോളിവുഡ് താരങ്ങൾക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ ദുൽഖറും അമാലും

Advertisement

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാനും കുടുംബവും പൊതുവേദിയിൽ എത്തിയാൽ ക്യാമറകണ്ണുകൾ വിടാതെ പിന്തുടരുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഇത്തവണയും ദുൽഖറും അമാലും സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത് മുകേഷ് അംബാനിയുടെ കൾച്ചറൽ സെൻറർ ഉദ്ഘാടന ചടങ്ങിൽ ആണ്. ഹോളിവുഡ് നടൻ ടോം ഹോളണ്ട് അടക്കമുള്ള വലിയ സെലിബ്രിറ്റികൾ വന്ന ചടങ്ങിലാണ് ദുൽഖറും അമാലും അതിഥികളായി എത്തിയത്. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ അംബാനിയും മകൾ നിത അംബാനിയും ചടങ്ങിൽ ആതിഥേയരായി

സോഷ്യൽ മീഡിയയിലൂടെ ചടങ്ങിലെ സന്തോഷ നിമിഷം പങ്കുവെച്ചുകൊണ്ട് ദുൽഖറും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ബോളിവുഡിൽ താരങ്ങളായ ഷാരൂഖ് ഖാൻ,അമീർഖാൻ, റൺവീർ സിംഗ്, പ്രിയങ്ക ചോപ്ര,സോനം കപൂർ, ദീപിക, വിദ്യാ ബാലൻ, ആലിയ ഭട്ട്, ഷാഹിദ് കപൂർ തുടങ്ങി നീണ്ടനിരകളും ചടങ്ങിൽ ക്ഷണം ലഭിച്ച് എത്തിയിരുന്നു. കൂടാതെ രാജാന്തര പ്രശസ്ത മോഡലുകളായ എമ്മ ചേമ്പർ ലൈൻ, ജിജി ഹരിദ് തുടങ്ങിയവരും ചടങ്ങിൽ തിളങ്ങി. തെന്നിന്ത്യയിൽ നിന്നും ചടങ്ങിൽ സജീവമായി പങ്കെടുത്തത് രജനികാന്ത് ദുൽഖറും മാത്രമായിരുന്നു.

Advertisement

ചടങ്ങിൽ ദുൽഖറിനൊപ്പം തന്നെ സ്റ്റൈലിഷ് ലുക്കിലാണ് ഭാര്യ അമാലും എത്തിയത്.ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദുൽഖർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
“നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വളരെ സന്തോഷകരമായിരുന്നു. കലയ്ക്ക് എന്തൊരു വേദിയാണ്, ഞാൻ മനസ്സിലാക്കിയതിൽ നിന്ന് ഇത് ഇന്ത്യൻ, അന്തർദേശീയ ഷോകൾക്കുള്ള ലക്ഷ്യസ്ഥാനമായി മാറും. ളെ വ്യക്തിപരമായി ക്ഷണിക്കാൻ സമയം കണ്ടെത്തിയതിൽ ഒരുപാട് നന്ദി”- ദുൽഖർ എഴുതി

Advertisement

Copyright © 2017 onlookersmedia.

Press ESC to close