വിഷു ആഘോഷമാക്കി ദിലീപ്; നാടെങ്ങും ഹൗസ്ഫുൾ ഷോസുമായി കമ്മാരസംഭവം ..

Advertisement

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം കമ്മാരസംഭവം ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോൾ ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർത്ഥ് എത്തുന്നു. ബോബി സിംഹ, ശ്വേതാ മേനോൻ, മുരളിഗോപി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ കമ്മാരസംഭവം വമ്പൻ റിലീസായി, നിരവധി തിയേറ്ററുകളിലാണ് ഇന്നലെ റിലീസിനെത്തിയത്. കാത്തിരിപ്പുകൾക്കൊടുവിൽ എത്തിയ ചിത്രമായതിനാൽ തന്നെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തന്നെ ചിത്രത്തിന് വൻതിരക്കാണ് അനുഭവപ്പെട്ടത്. മികച്ച അഭിപ്രായം കൂടി ചിത്രത്തിന് വന്നതോടെ ചിത്രം വിഷു ബോക്സ് ഓഫീസ് തൂത്തുവാരും എന്നാണ് അറിയാൻ കഴിയുന്നത്.

Advertisement

ബ്രിട്ടീഷ് ഭരണകാലത്ത് കഥപറയുന്ന കമ്മാരസംഭവത്തിൽ എന്ന ജന്മിയുടെ പ്രദേശത്തെ ഒരു വൈദ്യനായ ദിലീപ് എത്തുന്നത് മകനായ ഒതേനാനായി സിദ്ധാർഥ് എത്തുന്നു. ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പൂർണ്ണമായും മലയാളത്തിൽ അധികം പരീക്ഷിക്കാത്ത വിഭാഗമായ സ്പൂഫ് രൂപത്തിൽ ഒരുക്കിയ ചിത്രമാണ്. നുണയിൽ രചിച്ച ചരിത്രത്തെ വളരെ മികച്ച രീതിയിൽ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടം ഇതിവൃത്തമാക്കിയ ചിത്രമായതുകൊണ്ടുതന്നെ അതിന്റെ മൂല്യം പോകാതെതന്നെ ഒരുക്കാൻ നിർമ്മാതാവും സംവിധായകനും വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.

നവാഗതനായ സുനിൽ കെ. എസ് ഛായാഗ്രഹണം ചിത്രത്തിന് മിഴിവേകി. എന്തുതന്നെയായാലും മലയാളത്തിൽ ഇന്നുവരെ കാണാത്ത പുത്തൻ അനുഭവമായി മാറിയിരിക്കുകയാണ് കമ്മാരസംഭവം, ഒപ്പം ദിലീപ് എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനവും..

Advertisement

Copyright © 2017 onlookersmedia.

Press ESC to close