പ്ലസ് ടു പിള്ളേരുടെ കിടിലൻ ഇടിയുമായി ഇടിയൻ ചന്തു ജൂലൈ 19 മുതൽ

Advertisement

വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു ജൂലൈ പത്തൊന്പതിന്‌ പ്രേക്ഷകരുടെ മുന്നിലെത്തും. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും കോർത്തിണക്കിയൊരുക്കിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വിജയനാണ്. ദേശീയ അവാർഡ് ജേതാവായ തെന്നിന്ത്യൻ സൂപ്പർ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ. ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, സലിം കുമാർ, ചന്തു സലിം കുമാർ, ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു എന്നിങ്ങനെ ഒരു വലിയതാരനിര തന്നെ അണിനിരക്കുന്നുണ്ട്.

‘ദി സ്റ്റുഡൻ്റ്സ് വാർ’ എന്നാണ് ഈ സിനിമയുടെ ടാഗ് ലൈൻ. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനാണ്. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകനെ നാട്ടുകാർ “ഇടിയൻ ചന്തു” എന്ന് വിളിച്ചു തുടങ്ങുന്നു. ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നതിന് ശേഷവും തുടരുന്നു. പ്ലസ് ടുവിൽ പഠിക്കുന്ന ചന്തുവിന് ഈ സ്വഭാവം കാരണം അവിടെ ഉണ്ടാവുന്ന പ്രതിസന്ധികളും തുടർന്ന് നടക്കുന്ന ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുക എന്നാണ് സൂചന. എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, വിതരണം: ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close