ശിവഭക്തനായ കണ്ണപ്പയെന്ന വേട്ടക്കാരന്റെ ഇതിഹാസ കഥ; 100 കോടിയുടെ ബ്രഹ്മാണ്ഡ വിസ്മയത്തിൽ മെഗാ താരങ്ങളുടെ നീണ്ട നിര.

Advertisement

ബാഹുബലിയും ആർആർആറും നമ്മുക്ക് സമ്മാനിച്ച തെലുങ്ക് സിനിമയിൽ നിന്ന് ഇതിഹാസ കഥയുമായി മറ്റൊരു സ്വപ്ന ചിത്രം കൂടി പിറവിയെടുക്കുകയാണ്. തെലുങ്ക് യുവ നടനും നിർമ്മാതാവുമായ വിഷ്ണു മാഞ്ചുവാണ് ശിവ ഭക്തനായ കണ്ണപ്പയുടെ ജീവിത കഥയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശിവ ഭക്തനായ കണ്ണപ്പ എന്ന വേട്ടക്കാരന്റെ കഥ നമ്മുടെ പുരാണേതിഹാസങ്ങളുടെ ഭാഗമായി നിലനിൽക്കുന്ന ഒന്നാണ്. ശ്രീ കാളഹസ്തേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടും ഭക്ത കണ്ണപ്പയുടെ ജീവിതകഥ വളരെ പ്രസിദ്ധമാണ്. ആ കഥയാണ് ബ്രഹ്‌മാണ്ഡ ചലച്ചിത്ര വിസ്മയമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഭക്ത കണ്ണപ്പയായി വിഷ്ണു മാഞ്ചു എത്തുന്ന ഈ ചിത്രത്തിൽ ഭഗവാൻ ശിവനായി അഭിനയിക്കുന്നത് റിബൽ സ്റ്റാർ പ്രഭാസ് ആയിരിക്കും പാർവതി ദേവിയായി നയൻതാരയും ഇതിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.

Advertisement

ഇവരെ കൂടാതെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ എന്നിവരും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 100 കോടിക്ക് മുകളിലാണ്. പറുചുരി ഗോപാലകൃഷ്ണ, ബുർറ സായ് മാധവ്, തൊട്ട പ്രസാദ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം, തെന്നാലി രാമ, മേരെ സായ്, ഹനുമാൻ, മഹാഭാരത്, രാമായണം, ശാകുന്തളം, മീര തുടങ്ങിയ വമ്പൻ ഹിറ്റ് ടെലിവിഷൻ പുരാണ പരമ്പരകൾ ഒരുക്കി വലിയ അഭിനന്ദനം നേടിയ മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി രചിച്ച വിജയേന്ദ്ര പ്രസാദ്, നാഗേശ്വര റെഡ്‌ഡി, ഈശ്വർ റെഡ്‌ഡി എന്നിവരും ഇതിന്റെ തിരക്കഥ ശ്കതമാക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് വിഷ്ണു മാഞ്ചു വെളിപ്പെടുത്തിയിരുന്നു. അവ എന്റെർറ്റൈന്മെന്റ്സ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ശ്രീ കാളഹസ്തേശ്വര ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close