അവരുടെ പഠനം മുടങ്ങില്ല; പുനീത് തുടങ്ങിയത് നിന്ന് പോകാൻ അനുവദിക്കില്ല;വിശാലിന് കയ്യടി നൽകി സോഷ്യൽ മീഡിയ..!

Advertisement

രണ്ടു ദിവസം മുൻപാണ് പ്രശസ്ത കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ഹൃദയ സ്തംഭനം വന്നു അന്തരിച്ച അദ്ദേഹത്തിന് നാല്പത്തിയാറു വയസ്സ് ആയിരുന്നു. ഒരു വലിയ താരം എന്ന നിലയിൽ മാത്രമല്ല ഒരു വലിയ മനുഷ്യൻ എന്ന നിലയിലും, ആരാധകർ അപ്പു എന്ന് വിളിച്ചിരുന്ന പുനീത് കർണാടകയിലെ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇടം പിടിച്ചിരുന്നു. മരണ ശേഷം തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നാല് പേർക്കാണ് കാഴ്ച തിരിച്ചു കിട്ടിയത്. അനാഥാലയങ്ങളും വൃദ്ധ സദനകളും നടത്തിയിരുന്ന പുനീത് രാജ്‌കുമാർ 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ആണ് വഹിച്ചിരുന്നത്. സാമൂഹിക പ്രവർത്തകൻ ആയും കാരുണ്യ പ്രവർത്തകൻ ആയും ഈ നടൻ കാഴ്ച വെച്ച പ്രവർത്തനം ഓരോരുത്തർക്കും മാതൃകയായിരുന്നു. ഇപ്പോഴിതാ പുനീത് രാജ്‌കുമാർ തുടങ്ങിയ ഒരു വലിയ കാരുണ്യ പ്രവർത്തി നിലക്കാതെ താൻ മുന്നോട്ടു കൊണ്ട് പോകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ.

പുനീതിന്റെ അടുത്ത സുഹൃത്ത് കൂടിയായ വിശാൽ പറഞ്ഞിരിക്കുന്നത്, പുനീത് നടത്തിക്കൊണ്ടു വന്നിരുന്ന , 1800 കുട്ടികളുടെ പഠനത്തിന്റെ മുഴുവൻ ചിലവുകളും താൻ ഏറ്റെടുക്കുമെന്നും, അവരുടെ പഠനം ഇനി മുടങ്ങില്ല എന്നുമാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ എനിമിയുടെ പ്രി-റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് വിശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീത് ബാക്കി വെച്ച് പോയ ആ കര്‍ത്തവ്യം താൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും പ്രസംഗത്തിനിടെ വിശാൽ വ്യക്‌തമാക്കി. ഇപ്പോൾ ഈ വലിയ മനസ്സിന്, വിശാലിന് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close