
മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ താരവും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനുമായ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ഇന്ന് തന്റെ അന്പത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. മോഹൻലാലിന് ആശംസകളുമായി ഇന്ത്യൻ സിനിമയിലെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെയും, കായിക രംഗത്തെയും എല്ലാം അതികായന്മാർ എല്ലാ വർഷവും രംഗത്ത് എത്താറുണ്ട്. അതിൽ പ്രധാനിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റെർ ആയ വിരേന്ദർ സെവാഗ്. ആരാധകരുടെ സ്വന്തം വീരു ഇത്തവണയും പതിവ് തെറ്റിക്കാതെ മലയാളികളുടെ മോഹൻലാലിന് ജന്മദിന ആശംസകളുമായി രംഗത്ത് വന്നു കഴിഞ്ഞു.
ഒരുപാടു സന്തോഷവും വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു വർഷം ആശംസിച്ചു കൊണ്ടാണ് സെവാഗ് മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നത്. ലാലേട്ടൻ എന്നും മോഹൻലാൽ ജി എന്നും അഭിസംബോധന ചെയ്തു കൊണ്ടാണ് സെവാഗിന്റെ ജന്മദിന ആശംസകൾ ട്വിറ്ററിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ രാജാവ് എന്ന് മോഹൻലാലിനെ വിശേഷിപ്പിച്ചു കൊണ്ടാണ് മൂന്നു വർഷം മുൻപ് സെവാഗ് ആദ്യമായി മോഹൻലാലിന് ആശംസകൾ അറിയിച്ചത്. ഇന്നലെ മുതൽ മോഹൻലാലിന്റെ ജന്മദിനം ട്വിറ്ററിൽ ഓൾ ഇന്ത്യ ലെവലിൽ ആണ് ട്രെൻഡ് ചെയ്യുന്നത്. ഇപ്പോൾ മലയാള സിനിമയിൽ നിന്നും ലാലേട്ടന് ജന്മദിന ആശംസകൾ ഒഴുകിയെത്തുകയാണ്. പുതിയ പ്രോജക്ടുകൾ അടക്കം ഇന്നേ ദിവസം ഏതെങ്കിലും സ്‌പെഷ്യൽ അനൗണ്സ്മെന്റുകൾ ഉണ്ടാക്കുമോ എന്നറിയാൻ ഉള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം.