ഉർവ്വശിയുടെ പ്രകടനം കണ്ട് ഞെട്ടിയ അജു വർഗീസ് വിനീതിനോട് പറഞ്ഞതിങ്ങനെ; അരവിന്ദന്റെ വിശേഷങ്ങൾ അറിയാം..

Advertisement

വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമ അനുഭവമായിരുന്നു അരവിന്ദന്റെ അഥിതികൾ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്നതാവട്ടെ അദ്ദേഹത്തിൻറെ പിതാവ് കൂടിയായ ശ്രീനിവാസനാണ്. സംവിധായകനായ എം. മോഹൻ വിനീത്‌ ശ്രീനിവാസന്റെ അമ്മാവനും. അതുകൊണ്ടുതന്നെ ചിത്രം വിനീതിന് ഒരു കുടുംബകാര്യം കൂടിയാണ്. ചിത്രത്തിൽ വിനീതിനൊപ്പം റഷീദ് എന്ന കഥാപാത്രമായി എത്തിയത് ആവട്ടെ പ്രിയ സുഹൃത്ത് അജു വർഗീസും. അങ്ങനെ കുടുംബ – സൗഹൃദാന്തരീക്ഷത്തിൽ പിറന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ ഉർവശിയുടെ അഭിനയത്തെപ്പറ്റിയാണ് വിനീത് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ഉർവശി തന്റെ ആദ്യ സീൻ അഭിനയിച്ചതിനുശേഷം അതുകണ്ട് ഞെട്ടിയ അജു വർഗീസ് തന്നെ മാറ്റിനിർത്തി സംസാരിച്ചു. ഉർവശി നമ്മുടെ ലേഡി മോഹൻലാൽ ആണല്ലോ എന്നാണ് അജു വർഗീസ് വിനീത് ശ്രീനിവാസനോട് പറഞ്ഞത്. മോഹൻലാലിൽ കണ്ട അസാമാന്യ അഭിനയം വഴക്കം അജുവർഗീസ് ഉർവശിയുടെയും അഭിനയത്തിൽ കാണുകയായിരുന്നു. പിന്നീട് ഷൂട്ടിംഗ് ഇടവേളകളിൽ ഉർവശി തന്റെ പഴയകാല ചിത്രങ്ങളിലെ കഥകൾ എല്ലാം ഞങ്ങളോട് പങ്കുവച്ചിരുന്നു ശ്രീനിവാസൻ പറഞ്ഞു.

കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം. മോഹൻ ഇത്തവണയും ഒരു കുടുംബ കഥയുമായി തന്നെയാണ് എത്തുന്നത്. മൂകാംബികയിൽ ലോഡ്ജ് നടത്തി ജീവിക്കുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വളരെ പഴക്കംചെന്ന ലോഡ്ജ് നടത്തുന്ന അരവിന്ദനും മുകുന്ദനും. ഇരുവരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിൽ അരവിന്ദന്റെ അതിഥികളായി ചിലർ എത്തുന്നതോട് കൂടി ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നു. അരവിന്ദനായി ചിത്രത്തിൽ വിനീത് ശ്രീനിവാസൻ എത്തുമ്പോൾ മുകുന്ദൻ ആയി ശ്രീനിവാസൻ എത്തുന്നു. പ്രദീപ് കുമാർ, നോബിൾ ബാബു തുടങ്ങിയവർ നിർമ്മിച്ച ചിത്രം ഏപ്രിൽ 27ന് തീയറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close