ബറോസിന് ശേഷം ആ ചിത്രം ആരംഭിക്കും: വിനയൻ

Advertisement

മലയാള സിനിമയിൽ എല്ലാത്തരം ജോണറിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ച സംവിധായകനാണ് വിനയൻ. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി രംഗ പ്രവേശനം നടത്തിയ വ്യക്തിയാണ് വിനയൻ. ആകാശഗംഗ, കരുമാടികുട്ടൻ, ഊമപ്പെണ്ണിന് ഉരിയാടപയ്യൻ തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ആകാശഗംഗ രണ്ടാം ഭാഗമാണ് വിനയൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ വിനയൻ തന്റെ ഡ്രീം പ്രോജക്റ്റായ പത്തൊമ്പതാം നൂറ്റാണ്ട് അടുത്തിടെ അന്നൗൻസ് ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൽ മോഹൻലാലായിരിക്കും നായകൻ എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. തന്റെ ഡ്രീം പ്രോജക്റ്റിനെ കുറിച്ചു ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിൽ തുറന്ന് പറഞ്ഞുകൊണ്ട് വിനയൻ രംഗത്ത് എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മോഹന്‍ലാലിനെ നായകനാക്കി 2020 ല്‍ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമേ ആ പ്രോജക്റ്റ് ആരംഭിക്കുകയുള്ളൂ എന്ന് വിനയൻ വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ എന്ന നടനെ പൂർണമായി ഉപയോഗപ്പെടുത്തുന്ന വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രമായിരിക്കും അതെന്ന് വിനയൻ സൂചിപ്പിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഈ വർഷം ഡിസംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരിക്കുകയാണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മൂന്ന് കേന്ദ്ര കഥാപാത്രങ്ങൾ ഉണ്ടായിരിക്കുമെന്നും മലയാളത്തില്‍ നിന്നും മറുഭാഷയില്‍ നിന്നുമായി 25ലേറെ മുന്‍നിര താരങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാകും എന്ന് വിനയൻ സ്ഥിതികരിച്ചിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ പേരുകൾ നവംബറിൽ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close