ഞാന്‍ ചെയ്യാം സാര്‍ എന്ന് പൃഥ്വിരാജ് പറഞ്ഞാല്‍ പൃഥ്വിക്കൊപ്പവും സിനിമ ചെയ്യാം: വിനയൻ

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരു വലിയ തിരിച്ചു വരവ് കാഴ്ച വെക്കുന്നതാണ് ഈ മാസം നമ്മൾ കണ്ടത്. ഓണം റിലീസായെത്തിയ അദ്ദേഹത്തിന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് മികച്ച വിജയമാണ് നേടിയത്. ഒരു ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടിൽ യുവ താരം സിജു വിത്സനെയാണ് അദ്ദേഹം നായകനാക്കിയത്. സിജു വിത്സന്റെ മികച്ച പ്രകടനവും വിനയന്റെ ഗംഭീര മേക്കിങ്ങും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. എന്നാൽ ഈ ചിത്രം ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ മോഹൻലാലും, അതിന് ശേഷം ഈ ചിത്രം ചെയ്യാൻ സമീപിച്ചത് പൃഥ്വിരാജ് സുകുമാരനെയുമായിരുന്നുവെന്നും വിനയൻ വെളിപ്പെടുത്തിയിരുന്നു. ഒരിടക്ക് പൃഥ്വിരാജ് സുകുമാരനെ വെച്ച് തുടർച്ചയായി ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് വിനയൻ. സത്യം, അത്ഭുത ദ്വീപ്, വെള്ളിനക്ഷത്രം, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്നീ ചിത്രങ്ങളൊക്കെ ഈ കൂട്ടുകെട്ടിൽ നിന്ന് പുറത്ത് വന്നതാണ്.

പൃഥ്വിരാജ് സുകുമാരനെ വെച്ച് ഇനിയും ചിത്രങ്ങൾ പ്രതീക്ഷിക്കാൻ കഴിയുന്ന സൗഹൃദം ഇപ്പോഴുണ്ടോ എന്ന ചോദ്യത്തിന് വിനയൻ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ മറുപടി നൽകിയത്. ഞാന്‍ ചെയ്യാം സാര്‍ എന്ന് പൃഥ്വിരാജ് പറഞ്ഞാല്‍ പൃഥ്വിക്കൊപ്പവും സിനിമ ചെയ്യാം എന്നാണ് വിനയൻ പറയുന്നത്. താരങ്ങൾക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല താനെന്നും, അവരോടുള്ള ഇഷ്ടം കൊണ്ടാണ് അവരെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്നും വിനയൻ പറയുന്നു. അപ്പോൾ ചെയ്യാനുള്ള സമയം അവർക്കുണ്ടെങ്കിൽ തീർച്ചയായും ചിത്രങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചും ഇപ്പോൾ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് വിനയൻ. പൃഥ്വിരാജ് ഇന്ന് മലയാള സിനിമയുടെ യുവനിരയിലെ നമ്പർ വൺ താരമാണെന്നും, സിനിമയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണെന്നും വിനയൻ കൂട്ടിച്ചേർത്തു. അദ്ദേഹം റെഡി ആയാൽ എത്രയോ ചിത്രങ്ങൾ തങ്ങളുടെ കൂട്ടുകെട്ടിൽ നിന്ന് ഇനിയും സംഭവിക്കാമെന്നാണ് വിനയൻ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close