നിങ്ങളാണ് എനിക്ക് പണി തന്നത്; മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് വിനായകൻ

Advertisement

പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം വലിയ പൊട്ടിത്തെറിയിലേക്കെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. പ്രസ് മീറ്റ് നടക്കുന്നതിനിടെ മീ ടുവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നതോടെ എന്താണ് മീ ടു എന്ന് വിനായകൻ ചോദിക്കുകയും അത് പിന്നീട് വലിയ പൊട്ടിത്തെറിയിലേക്കെത്തുകയുമായിരുന്നു. വിനായകന്റെ ചോദ്യത്തിന് ഒരു മാധ്യമ പ്രവർത്തകൻ മറുപടി നൽകിയത് ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടു എന്നാണ്. മാനസികവും ശാരീരികവുമായ പീഡനമെന്നത് ഇന്ത്യന്‍ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണെന്നും ആ കുറ്റമാണ് വളരെ ലളിതമായി മാധ്യമ പ്രവർത്തകർ തട്ടിക്കളയുന്നതെന്നും വിനായകൻ ആരോപിച്ചു. ഇത്രയും വലിയ കുറ്റകൃത്യം നാട്ടില്‍ നടന്നിട്ട് നിങ്ങള്‍ തമാശ കളിക്കുകയാണോ എന്ന് ചോദിച്ച വിനായകൻ, മീ ടൂ എന്ന് പറഞ്ഞൊരു ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോയെന്നും ചോദിച്ചു.

Advertisement

മീ ടൂ എന്ന് പറയുന്നത് മാധ്യമ പ്രവർത്തകർ പറയുന്ന ഈ സംഭവമെങ്കിൽ താൻ അത്തരമൊരു കാര്യം ചെയ്തിട്ടില്ലായെന്നും ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം താനാർക്കും നല്കിയിട്ടില്ലായെന്നും വിനായകൻ പറഞ്ഞു. കഴിഞ്ഞ പ്രാവിശ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പെണ്ണിനോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചത് അങ്ങനെയല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതിന് താൻ ആ കുട്ടിയോട് മാപ്പു ചോദിച്ചിരുന്നുവെന്നും, ആ കുട്ടിക്ക് വിഷമമുണ്ടായെങ്കിൽ ഇപ്പോഴും മാപ്പു ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ അതിന് ശേഷം മാധ്യമപ്രവര്‍ത്തകരും വിനായകനും തമ്മിലുള്ള തര്‍ക്കം അതിര് വിട്ടു പോവുകയും, പരസ്പരം അപമര്യാദയായി സംസാരിക്കുകയും ചെയ്തു. താൻ അന്ന് നടന്ന പ്രസ് മീറ്റിൽ ഒരു ചർച്ചയാണ് നടത്തിയതെന്നും അതിനെ വളച്ചൊടിച്ചു മറ്റു രീതിയിലാക്കിയത് മാധ്യമ പ്രവർത്തകരാണെന്നും വിനായകനാരോപിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close