ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം റിലീസ് ആയി. പടം ഇറങ്ങി ഒരു 4 മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി….

Advertisement

സിനിമാ നടന്‍മാരുടെ ഫാന്‍സിനെ കുറിച്ചും, അതുപോലെ അന്ധമായ ആരാധന ഉൾപ്പെടുന്ന ഫാനിസം സംസ്‌കാരത്തെ കുറിച്ചും തുറന്നടിച്ചു നടൻ വിനായകന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നവ്യ നായർ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത, വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആണ് വിനായകൻ പ്രതികരിച്ചത്. സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. അതിനു വിനായകൻ പറയുന്നത് ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്നാണ്. ഫാൻസ്‌ ഷോകൾ അല്ല, ഫാൻസിനെ തന്നെ നിരോധിക്കണം, ഈ ഫാൻസ്‌ എന്ന് പറയുന്നത് ഒരുങ്ങി ജോലിയും കൂലിയും ഇല്ലാത്ത തെണ്ടികൾ ആണെന്നും വിനായകൻ പറയുന്നു. വിനായകന്റെ വാക്കുകൾ ഇങ്ങനെ, “ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം റിലീസ് ആയി. പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്.

Advertisement

അതിനെക്കുറിച്ചു ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അറിഞ്ഞത്, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല.”. ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല എന്നും ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല എന്നും വിനായകൻ തുറന്നടിക്കുന്നു. ഫാന്‍സിനെ കുറിച്ചുള്ള വിനായകന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close