മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ ഗംഭീര നിരൂപക പ്രശംസയും പ്രേക്ഷകാഭിപ്രായവും നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒരുപാട് സെലിബ്രിറ്റീസ് അടക്കം വില്ലൻ എന്ന ചിത്രം കണ്ടു അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് ഋഷിരാജ് സിങ് ഐ പി എസും എത്തിയിരിക്കുന്നു. വില്ലൻ കണ്ടു ഒരുപാട് ഇഷ്ടമായ ഋഷിരാജ് സിങ് ചിത്രത്തിന് നിരൂപണവും എഴുതിയിട്ടുണ്ട്. ആദ്യമായായിരിക്കും ജീവിതം ദുരന്ത പൂർണ്ണമായ ഒരു നായകനെ ഇത്ര വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോടെ ഒരു ചിത്രത്തിൽ അവതരിപ്പിച്ചത് എന്ന് പറഞ്ഞ ഋഷിരാജ് സിങ് വില്ലൻ നമ്മുക്ക് നൽകുന്നത് പുതുമയുള്ള ഒരു സിനിമാനുഭവം ആണെന്നും പറഞ്ഞു അഭിനന്ദിക്കുന്നുണ്ട് ചിത്രത്തെ. തന്റെ ജീവിതം ദുരന്തപൂര്ണമാക്കിയവരോട് കൊല്ലും കൊലയുമായി പ്രതികാരം ചെയ്യുന്ന നായകന്മാരെ കണ്ടു ശീലിച്ച നമ്മുക്ക് മുന്നിലേക്ക് അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായ, എല്ലാം മറക്കാനും പൊറുക്കാനും ശ്രമിക്കുന്ന നായകനെയാണ് ബി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത് എന്ന് ഋഷി രാജ് സിങ് പറയുന്നു.
പ്രതികാരം ഒന്നിനും ഒരു പരിഹാരം അല്ലെന്നും നമ്മളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കാൻ നമ്മൾ പഠിക്കണം എന്നുള്ള വലിയ സന്ദേശം കൂടി ഈ ചിത്രം നൽകുന്നുണ്ടെന്നും ഋഷിരാജ് സിങ് പറയുന്നു. വളരെ പ്രസക്തിയേറിയ നീതി ന്യായ വിഷയങ്ങൾ ഈ ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അതിനെ കുറിച്ചെല്ലാം ഋഷിരാജ് സിങ് തന്റെ നിരൂപണത്തിൽ പറഞ്ഞു പോകുന്നു. മോഹൻലാൽ വളരെ സ്വാഭാവികമായി മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഓഫീസർ ആയി അഭിനയിച്ചു എന്ന് പറഞ്ഞു പ്രശംസിച്ച ഋഷി രാജ് സിങ്, മോഹൻലാൽ എന്ന നടൻ പൂർണ്ണമായും ആ കഥാപാത്രമായി മാറി എന്നും പറഞ്ഞു. അതുപോലെ തന്നെ മഞ്ജു വാര്യർ, വിശാൽ, ഹൻസിക, രാശി ഖന്ന, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനത്തെയും ഋഷിരാജ് സിങ് അഭിനന്ദിച്ചു.
ഒരു ആക്ഷൻ സിനിമ എന്ന നിലയിലും വില്ലൻ മികച്ച നിലവാരം പുലർത്തി എന്ന് പറയുന്നു ഋഷി രാജ് സിങ്. നമ്മൾ സാധാരണ കണ്ടു വരുന്ന ആക്ഷൻ രംഗങ്ങളെക്കളാലും വളരെ അധികം മികവ് പുലർത്തി വില്ലനിലെ ആക്ഷൻ രംഗങ്ങൾ എന്ന് പറഞ്ഞ ഋഷി രാജ് സിങ്, ബി ഉണ്ണികൃഷ്ണൻ എഴുതിയ തിരക്കഥ വളരെ അധികം നന്നായി എന്നും പറയുന്നു. ബി ഉണ്ണികൃഷ്ണൻ വളരെ മികച്ച രീതിയിൽ സംവിധാനം ചെയ്ത ഈ ചിത്രം കഥ പറഞ്ഞു പോയ വേഗതയേയും ഋഷി രാജ് സിങ് എടുത്തു പറഞ്ഞു അഭിനന്ദിച്ചു