മലയാള സിനിമയിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു കൊണ്ട് വില്ലൻ നാളെ എത്തുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രത്തിന് ഓൾ ഇന്ത്യ റെക്കോർഡ് റിലീസ് ആണ് ലഭിക്കാൻ പോകുന്നത്. ഇതുവരെ കേരളത്തിൽ 250 നു മുകളിൽ തീയേറ്റേഴ്സ് ഉറപ്പായിട്ടുണ്ട് വില്ലന്. അതായതു മുന്നൂറോളം സ്ക്രീനുകൾ പ്രതീക്ഷിക്കാം എന്നർത്ഥം.
കേരളത്തിന് പുറത്തു 149 സ്‌ക്രീനുകളിൽ ആണ് വില്ലൻ റിലീസ് ചെയ്യുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓൾ ഇന്ത്യ റിലീസ് ആവുമോ വില്ലൻ എന്ന് ഇന്ന് രാത്രി തിയേറ്റർ ലിസ്റ്റ് ഒഫീഷ്യൽ ആയി എത്തുമ്പോൾ നമ്മുക്ക് അറിയാൻ സാധിക്കും.
ഇരുപതു വർഷങ്ങൾക്കു മുൻപ് 450 സ്‌ക്രീനുകളിൽ ഓൾ ഇന്ത്യ റിലീസ് ചെയ്ത മോഹൻലാൽ- പ്രിയദർശൻ ചിത്രം കാലാപാനി ആണ് മലയാളത്തിൽ നിന്ന് ഇന്നേവരെയുള്ള ഏറ്റവും വലിയ ഓൾ ഇന്ത്യ റിലീസ് .
മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം ആയിരുന്നു 400 സ്‌ക്രീനുകളിൽ ഓൾ ഇന്ത്യ റിലീസ് ലഭിച്ച രണ്ടാമത്തെ മലയാളം ചിത്രം. ആ റെക്കോർഡ് ഇപ്പോൾ വില്ലൻ തകർത്തു കഴിഞ്ഞു.
ഇപ്പോൾ രണ്ടാം സ്ഥാനത്തു നിൽക്കുന്ന വില്ലൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുമോ എന്ന് തിയേറ്റർ ലിസ്റ്റ് വരുമ്പോൾ അറിയാം. വില്ലന്റെ നേട്ടം കൂടുതൽ വിലയേറിയതാവുന്നതു വേറൊരു വസ്തുത കൂടി കണക്കിൽ എടുക്കുമ്പോൾ ആണ്.
മോഹൻലാലിന് വമ്പൻ മാർക്കറ്റ് ഉള്ള ആന്ധ്ര- തെലുങ്കാന ,തമിഴ്‌നാട് എന്നിടങ്ങളിൽ റിലീസ് ഇല്ലാതെയാണ് വില്ലൻ ഇത്രയും വലിയ സ്ക്രീൻ കൌണ്ട് നേടി എടുത്തത്.
വില്ലന്റെ തമിഴ്- തെലുങ്ക് പതിപ്പുകൾ അടുത്ത മാസം തമിഴ് നാട്ടിലും ആന്ധ്ര-തെലുങ്കാന സ്റ്റേറ്റുകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങളിൽ മലയാളം വേർഷൻ റിലീസ് ഇല്ലാത്തതു.
ബാംഗ്ലൂർ സിറ്റിയിൽ മാത്രം നാല്പതിനു മുകളിൽ സ്‌ക്രീനുകളിൽ വില്ലൻ റിലീസ് ചെയ്യുന്നുണ്ട്. മോഹൻലാലിന് ഒപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.