ഈ വർഷം സൗത്ത് ഇന്ത്യൻ സിനിമയിൽ ഈ ചർച്ച ചെയ്യപ്പെട്ടതും വലിയ വിജയം നേടിയതുമായ സിനിമയാണ് തമിഴ് ചിത്രമായ രാക്ഷസൻ. വിഷ്ണു വിശാൽ, അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ത്രില്ലെർ ചിത്രം ഏറെ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു. അതുപോലെ തന്നെ ഇതിലെ ക്രിസ്റ്റഫർ എന്ന വില്ലനും വമ്പൻ ശ്രദ്ധയാണ് നേടിയെടുത്തത്. ക്രിസ്റ്റഫർ കൂടാതെ ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഒരു വില്ലൻ കഥാപാത്രം ആയിരുന്നു ഇമ്പരാജ് എന്ന സ്‌കൂൾ അധ്യാപകൻ. ഈ വേഷം ചെയ്തത് വിനോദ് സാഗർ എന്ന മലയാളി കലാകാരൻ ആണ്. വിനോദിന്റെ അച്ഛനും അമ്മയും മലയാളികൾ ആണെങ്കിലും വിനോദ് ജനിച്ചു വളർന്നത് തമിഴ് നാട്ടിൽ ആണ്.
ഡബ്ബിങ് ആർട്ടിസ്റ് ആയാണ് വിനോദ് സാഗർ സിനിമയിൽ എത്തിയത്. അതിനു മുന്‍പ് ദുബായില്‍ റേഡിയോ ഏഷ്യ എന്ന റേഡിയോ ചാനലില്‍ തമിഴ് അവതാരകൻ ആയും വിനോദ് ജോലി ചെയ്തിട്ടുണ്ട്.
രാക്ഷസൻ ഒരുക്കിയ സംവിധായകൻ റാം കുമാറിനോട് വിനോദ് ചോദിച്ചു വാങ്ങിയ കഥാപാത്രം ആണ് ഇമ്പരാജ് എന്ന വില്ലൻ. തനിക്കു ഇത് ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സംശയം ഉണ്ടായിരുന്നു എങ്കിലും ഗംഭീരമായി തന്നെ ആ കഥാപാത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് വിനോദ് സാഗർ. ഓറഞ്ച്മിട്ടായി, പിച്ചൈക്കാരന്‍, കിറുമി, ഉറുമീന്‍ തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ വിനോദ് സത്യൻ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച ശരവണൻ എന്ന വില്ലനും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.