യഥാർത്ഥ കഥയും കഥാപാത്രങ്ങളുമായി വികൃതി എത്തുന്നു..!

Advertisement

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി എന്ന ചിത്രം അധികം വൈകാതെ തന്നെ നമ്മുടെ മുന്നിൽ എത്തുകയാണ്. ജനപ്രിയ താരങ്ങൾ ആയ സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ആദ്യമായി ഒരുമിച്ചു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ഇതിന്റെ ടീസർ, ട്രൈലെർ, ഒരു ഗാനം എന്നിവ ഇതിനോടകം വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമ്മൂട് ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രം യഥാർത്ഥത്തിൽ ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കപ്പെടുകയും ചെറിയ സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലാവുകയും ചെയ്തിരുന്നു.

Advertisement

ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോവുകയായിരുന്ന അങ്കമാലി സ്വദേശി എല്‍ദോ അവശത കൊണ്ട് കിടന്നു പോയപ്പോൾ ആരോ പകർത്തിയ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപെട്ടത്‌. സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്തയാളയിരുന്ന എല്‍ദോക്കു തനിക്കെതിരെ ഉയര്‍ന്ന അപവാദ പ്രചരണങ്ങളോട് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല. പിന്നീട് സത്യം തിരിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം മാപ്പു പറയുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വികൃതി എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രം ഒരുക്കിയിരിക്കുന്നത്. ഫോട്ടോ എടുത്തു പ്രചരിപ്പിച്ച വ്യക്തി ആയി സൗബിനും അഭിനയിക്കുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് സുരാജ് വെഞ്ഞാറമ്മൂടും സുരാജിന്റെ ഭാര്യ വേഷത്തിൽ എത്തുന്ന സുരഭി ലക്ഷ്മിയും അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം വരുന്ന ഒക്ടോബർ നാലിന് ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close