വികൃതി ഒരു കരച്ചിൽ ചിത്രമല്ല; കണ്ണും മനസ്സും നിറക്കുന്ന ചിത്രമെന്ന് സംവിധായകൻ..!

Advertisement

നവാഗത സംവിധായകനായ എം സി ജോസഫ് ഒരുക്കിയ ചിത്രമാണ് വികൃതി. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഈ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സംവിധായകൻ എം സി ജോസഫ്. സോഷ്യൽ മീഡിയ കാരണം ജീവിതത്തിൽ വലിയ ദുരന്തം നേരിട്ട ഭിന്നശേഷിക്കാരനായ അങ്കമാലി സ്വദേശി എൽദോയുടെ ജീവിതാനുഭവം ആയിരുന്നു ഈ ചിത്രത്തിന് പ്രചോദനം എന്നും ഈ ചിത്രം രചിച്ച അജീഷ് പി തോമസിന് നേരിട്ട് അറിയാവുന്ന വ്യക്തി ആയതു കൊണ്ട് തന്നെ ആ സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ചു കൂടുതൽ പഠിച്ചതിനു ശേഷമാണു വികൃതി ഒരുക്കിയത് എന്നാണ് സംവിധായകൻ പറയുന്നത്.

എൽദോയുടെയും എൽദോയോട് ആ ക്രൂരത ചെയ്ത ആളുടെയും ജീവിതങ്ങളെ പറ്റി ചിന്തിച്ചപ്പോൾ ആണ് വികൃതി ഒരു സിനിമ ആയി രൂപപ്പെട്ടത് എന്നും പറഞ്ഞ എം സി ജോസഫ് ഇതൊരു കരച്ചിൽ സിനിമ അല്ല എന്നും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറക്കുന്ന സിനിമ ആണെന്നുമാണ് പറയുന്നത്. ചിത്രം കണ്ട ഒട്ടേറെ പേരുടെ പ്രതികരണം അതാണ്‌ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ എൽദോ ആയി അതിഗംഭീരമായ പ്രകടനം നൽകിയപ്പോൾ എൽദോക്ക് ഈ അവസ്ഥ വരുത്തിയ കഥാപാത്രം ആയി സൗബിൻ ആണ് അഭിനയിച്ചിരിക്കുന്നത്. രണ്ടു വർഷത്തോളം കാത്തിരുന്നിട്ടാണ് ഈ സിനിമ ഉണ്ടായതു എന്നാണ് എം സി ജോസഫ് പറഞ്ഞത്.

Advertisement

പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ വലിയ സന്തോഷം ഉണ്ടെന്നും ഈ സംവിധായകൻ പറയുന്നു. ഫീല്‍ഗുഡ് സിനിമയാണ് വികൃതി എന്നും സാഹചര്യങ്ങള്‍ക്കനുയോജ്യമായ തരത്തിലുള്ള തമാശകളും ഉള്ള മുഴുനീള എന്റെർറ്റൈനെർ തന്നെയാണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. പരസ്യ സംവിധാന മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ എം സി ജോസഫ് ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ്. സിനിമ കണ്ട്, ചെയ്തു സിനിമയെക്കുറിച്ച് പഠിച്ച ആളാണ് താൻ എന്നും കൂടുതൽ ചെയ്യണം എന്ന മോഹം ആണ് തന്നെ സിനിമയിൽ എത്തിച്ചത് എന്നും എം സി ജോസഫ് പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close