കിടിലൻ സംഘട്ടനവുമായി ഏജന്റ് ടീന ക്രിസ്റ്റഫറിലും

Advertisement

ലോകേഷ് കനകരാജ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം വിക്രത്തിലൂടെ ഏവരെയും ഞെട്ടിച്ച കഥാപാത്രമാണ് ഏജന്റ് ടീന. അപ്രതീക്ഷിതമായി കടന്നു വന്ന ഈ കഥാപാത്രത്തിന്റെ ഗംഭീര ഫൈറ്റ് ആണ് തീയേറ്ററുകളെ പൂരപ്പറമ്പാക്കിയത്. നൃത്ത സംവിധാന സഹായിയായി സിനിമയിൽ ജോലി ചെയ്യുന്ന വാസന്തി എന്ന പ്രതിഭയാണ് ഈ വേഷം ചെയ്തു ഫലിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന മലയാള ചിത്രത്തിലൂടെ വാസന്തി ഒരിക്കൽ കൂടി ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ക്രിസ്റ്റഫർ രണ്ടാം ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നത്, ഇതിലും ഗംഭീര സംഘട്ടനവുമായാണ് വാസന്തി എത്തുന്നതെന്നാണ്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ, മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾക്കൊപ്പം പ്രേക്ഷകരുടെ പ്രീയപ്പെട്ട ഏജന്റ് ടീനയുടെ ആക്ഷനുമുണ്ടാകുമെന്ന് ടീസർ ഉറപ്പ് തരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയാണ്.

ഫെബ്രുവരി ഒൻപതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി എത്തുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, വിനയ് റായ്, സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് മനോജ് എന്നിവരാണ്. ഈ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ, ലൊക്കേഷൻ വീഡിയോ, പോസ്റ്ററുകൾ, ആദ്യ ടീസർ എന്നിവയും വലിയ ഹിറ്റായി മാറിയിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close