200 കോടി ക്ലബിൽ വിക്രം; സൃഷ്ടിച്ചത് പുതിയ റെക്കോർഡ്

Advertisement

ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്തു, കമൽ ഹാസൻ നായകനായി അഭിനയിച്ച വിക്രം നേടുന്ന അഭൂതപൂർവമായ വിജയം ഇന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും രാജ്കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസനാണ്. തമിഴ് സിനിമയിലെ ഇൻഡസ്ട്രി ഹിറ്റ് ലക്ഷ്യമാക്കി കുതിക്കുന്ന വിക്രം ഇതിനോടകം ആഗോള കളക്ഷനായി നേടിയെടുത്തത് 200 കോടി രൂപയാണ്. അഞ്ച് ദിവസം കൊണ്ടാണ് വിക്രം ഇരുനൂറു കോടി രൂപയെന്ന നേട്ടത്തിലെത്തിയത്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ഈ ചിത്രം, ഇരുനൂറു കോടിയിൽ എത്തിയതോടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ ഇരുനൂറു കോടി ഗ്രോസ് നേടുന്ന തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമത്തേതാണ് ഇപ്പോൾ വിക്രം.

Advertisement

മൂന്നു ദിവസം കൊണ്ട് ഇരുനൂറു കോടി നേടിയ രജനികാന്ത്- ഷങ്കർ ടീമിന്റെ എന്തിരൻ 2, നാല് ദിവസം കൊണ്ട് ഇരുനൂറു കോടി നേടിയ രജനികാന്ത്- പാ രഞ്ജിത്ത് ചിത്രം കബാലി എന്നിവയാണ് ഈ ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനമലങ്കരിക്കുന്നത്. അഞ്ചു ദിവസം കൊണ്ട് ഈ നേട്ടം കൊയ്ത വിക്രം കൂടാതെ അഞ്ചു ദിവസം കൊണ്ട് ഇതേ നേട്ടം കൊയ്ത മറ്റൊരു ചിത്രമാണ് ദളപതി വിജയ് നായകനായ ആറ്റ്ലി ചിത്രം ബിഗിൽ. തമിഴ് നാട്ടിൽ നിന്നും മാത്രം വിക്രം അധികം വൈകാതെ നൂറു കോടി കളക്ഷൻ നേടുമെന്നാണ് സൂചന. കേരളത്തിലും, ഒരു തമിഴ് സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ മാർക്ക് വിക്രം ഉടൻ തന്നെ പിന്നിടും. കർണാടക, ആന്ധ്രപ്രദേശ്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ്, ഓവർസീസ് മാർക്കറ്റ് എന്നിവിടങ്ങളിലും അതിഗംഭീര പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close