ഒടിടി പ്ലാറ്റ്‌ഫോമിലും ഓൾ ടൈം റെക്കോർഡ് കുറിച്ച് ഉലകനായകന്റെ വിക്രം

Advertisement

ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവ് കാണിച്ചു തന്ന വിക്രം എന്ന ചിത്രം തീയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയത്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി നേടിയത് നാനൂറു കോടിക്കും മുകളിലാണ്. ഒരു മാസത്തിനു മുകളിൽ തീയേറ്ററിൽ കളിച്ചതിനു ശേഷമാണു ജൂലൈ രണ്ടാം വാരത്തോടെ ഈ ചിത്രം ഒടിടി റിലീസായി എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും, അതുപോലെ സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലുമാണ് വിക്രം സ്ട്രീമിങ് നടത്തിയത്. അതിൽ തന്നെ സിംപ്ലി സൗത്തിൽ ഇപ്പോൾ ഓൾ ടൈം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വിക്രം. സിംപ്ലി സൗത്ത് ടീം തന്നെയാണ് ഈ വിവരം ഒഫീഷ്യലായി പുറത്ത് വിട്ടത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിംപ്ലി സൗത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ചിത്രമായി വിക്രം മാറി.

മാത്രമല്ല സിംപ്ലി സൗത്തിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്ത ചിത്രമെന്ന റെക്കോർഡും ഇനി മുതൽ വിക്രത്തിനായിരിക്കും. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേർന്നാണ് നിർമ്മിച്ചത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ലോകേഷും രത്ന കുമാറും ചേർന്നാണ് രചിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡും ഡബിൾ മാർജിനിൽ തകർത്ത ചിത്രമാണ് വിക്രം. നാൽപതു കോടിക്ക് മുകളിലാണ് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close