ചിരിക്കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ; വികടകുമാരൻ മാർച്ച് 29 തിയേറ്ററുകളിൽ എത്തുന്നു..

Advertisement

റോമൻസിന് ശേഷം സംവിധായകൻ ബോബൻ സാമുവൽ രചയിതാവ് വൈ. വി. രാജേഷ് നിർമാതാവ് അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവർ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വികടകുമാരൻ. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണൻ – ധർമജൻ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്ന മുഴുനീള കോമഡി ചിത്രം.

ജയസൂര്യയെ നായകനാക്കി ജനപ്രിയൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോബൻ സാമൂവലിന്റെ അരങ്ങേറ്റം. പിന്നീട് കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി റോമൻസ്, അന്തനായ ക്രിക്കറ്റ് പ്ലെയറുടെ ജീവിതം അവതരിപ്പിച്ച ഹാപ്പി ജേർണി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ നായകൻ ആക്കി 2016 ൽ പുറത്തിറങ്ങിയ ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയവയാണ് ചിത്രങ്ങൾ.

Advertisement

ചിത്രത്തിൽ ഒരു യുവ അഭിഭാഷകനായ ബിനു ആയി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു നായികയായി കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ മാനസ രാധാകൃഷ്ണനും, ഗുമസ്തനായി ധര്മജനും എത്തുന്നു ഇവരെ കൂടാതെ ചിത്രത്തിൽ സലിം കുമാർ, ഇന്ദ്രൻസ്,സുനിൽ സുഖദ, റാഫി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമ്പലത്തിൽ നടക്കുന്ന മോഷണവും പ്രശനങ്ങളും അഭിഭാഷകനായ ബിനുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതും തുടർന്ന് ബിനുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രണ്ട് വലിയ ഹിറ്റ് കൊമ്പിനേഷനുകൾ ഒന്നിക്കിമ്പോൾ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. പ്രതീക്ഷയെ പരിഗണിക്കും വിധമായിരുന്നു ചിത്രത്തിന്റെ ട്രയ്ലറും. ബോബൻ സാമുവൽ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റായ റോമൻസിന്റെ 5ആം വർഷത്തിലാണ് ചിത്രം ഇറങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രം മാർച്ച് 29 ന് തീയറ്ററുകളിൽ എത്തും

Advertisement

Copyright © 2017 onlookersmedia.

Press ESC to close