രഞ്ജി പണിക്കരുടെ തിരക്കഥയിൽ പൃഥ്വിരാജ് നായകനായ ബ്രഹ്മാണ്ഡ ചരിത്ര സിനിമ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പ്രശസ്ത സംവിധായകൻ.

Advertisement

മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളെത്തിച്ച സംവിധായകരിലൊരാളാണ് വിജി തമ്പി. പല തരത്തിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ആക്ഷൻ, കോമഡി, ട്രാജഡി, ത്രില്ലർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ചിത്രങ്ങളൊരുക്കി സൂപ്പർ വിജയങ്ങളുണ്ടാക്കിയിട്ടുണ്ട്. തൊണ്ണൂറുകളിലാണ് അദ്ദേഹം മലയാള സിനിമയിൽ ഏറ്റവും തിളങ്ങി നിന്നത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ആദ്യമായി ഒരു ചരിത്ര സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിജി തമ്പി. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അദ്ദേഹം പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്യാൻ ചാനൽ മീഡിയക്കു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ഇതിഹാസ പുരുഷനായ വേലുത്തമ്പി ദളവയുടെ ജീവിതകഥയാണ് വിജി തമ്പി വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുന്നത്. രഞ്ജി പണിക്കർ തിരക്കഥ രചിക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ആരംഭിക്കുക 2025 ലാണ്. എംപുരാൻ, കാളിയൻ, ടൈസൺ എന്നീ ചിത്രങ്ങൾ പൃഥ്വിരാജ് പൂർത്തിയാക്കി കഴിഞ്ഞായിരിക്കും ഈ ചിത്രം അദ്ദേഹം ആരംഭിക്കുകയെന്നാണ് വാർത്തകൾ പറയുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിൽ പൃഥ്വിരാജ് അഭിനയിക്കുന്ന ഈ ചിത്രം വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്തത് ആണെങ്കിലും, പൃഥ്വിരാജ് നായകനായ ബ്ലെസി ചിത്രം ആട് ജീവിതം നീണ്ട് പോയതും കോവിഡ് പ്രതിസന്ധിയും തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഉണ്ട് ഈ വമ്പൻ ചിത്രവും അന്ന് നടക്കാതെ പോയി. രഞ്ജി പണിക്കർ അഞ്ച് വർഷം കൊണ്ട് രചിച്ച ഈ ചിത്രം മലയാളം , ഇംഗ്ലീഷ് ഭാഷകളിലാവും ഷൂട്ട് ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close