വിജയുടെ മാസ്റ്ററിന്റെ ഭാഗമായി മലപ്പുറത്തെ ചുണക്കുട്ടികൾ

Advertisement

വിജയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എല്ലാ ഗാനങ്ങളും ഒന്നിന് ഒന്ന് വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വാത്തി കമിങ് എന്ന് തുടങ്ങുന്ന ഗാനം 14 മില്യൻ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് നേടിയെടുത്തത്. ഡ്രംസ് കൊട്ടി ആരംഭിക്കുന്ന ഗാനം ഉടനീളം ഡ്രംസിന്റെ സഹായത്തോട് കൂടി തന്നെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡ്രംസ് കൊട്ടിയ ബാൻഡിന് പ്രശംസകളുമായി ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ വി.എം.ക്കെ എന്ന പേരിലുളള ബാൻഡാണ് ദളപതി ചിത്രത്തിന് വേണ്ടി ഡ്രംസ് കൊട്ടിയിരിക്കുന്നത്.

Advertisement

മലപ്പുറം ജില്ലയിലെ വെളിമുക്ക് എന്ന സ്ഥലത്തിലെ ചുണക്കുട്ടികളാണ് അങ് തമിഴ്നാട്ടിൽ പോയി വിജയ് ചിത്രത്തിൽ കസറിയത്. 7 കൊല്ലത്തോളമായി കേരളത്തിൽ സജീവമായി നിലകൊള്ളുന്ന ബാൻഡാണ് വി.എം.കെ. ബാൻഡിന്റെ പെർഫോമൻസ് യൂ ട്യൂബിൽ കണ്ടാണ് അനിരുദ്ധ് ഇവരെ ബന്ധപ്പെട്ടത്. ചെന്നൈയിൽ റെക്കോർഡിങ്ങിനായി വരുവാൻ അനിരുദ്ധ് ആവശ്യപ്പെട്ടപ്പോൾ ട്രെയിൻ മിസ് ആയതിന് തുടർന്ന് ദളപതി വിജയേയും മറ്റ് അണിയറ പ്രവർത്തകരേയും കാണാനുള്ള അവസരം കൂടി വി.എം.കെ ബാൻഡിന് അന്ന് നഷ്ടമാവുകയായിരുന്നു. പിന്നീട് എറണാകുളം 3 ഡോട്‌സ് സ്റ്റുഡിയോയിലാണ് ഇവരുടെ ഡ്രംസ് റെക്കോര്ഡ് ചെയ്യപ്പെട്ടത്. 3 വർഷത്തോളമായി ഇവർ സ്ഥിരമായി വായിക്കുന്ന ഋതമാണ് വാത്തി കമിങ് എന്ന ഗാനത്തിന്റെ ആദ്യ ഭാഗത്തിൽ കാണാൻ സാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു ചെറിയ സ്ഥലത്ത് നിന്ന് തമിഴ്നാട്ടിലെ ദളപതിയുടെ ചിത്രത്തിന് വേണ്ടി ഡ്രംസ് കോട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വി.എം.കെ ബാൻഡ് വെളിപ്പെടുത്തുകയുണ്ടായി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close