നാല്‌ ദിവസം കൊണ്ട് 1000 രാത്രികാല അഡീഷണൽ ഷോകൾ; കേരളത്തിൽ കൊടുങ്കാറ്റായി ദളപതിയുടെ ലിയോ; കളക്ഷൻ റിപ്പോർട്ട്.

Advertisement

ദളപതി വിജയ് നായകനായ ലിയോ ആഗോള തലത്തിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വിജയ്‌യുടെ കഴിഞ്ഞ ചിത്രമായ വാരിസ്, മണി രത്‌നത്തിന്റെ മൾട്ടി സ്റ്റാർ സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവൻ 2 എന്നിവയുടെ ഫൈനൽ ആഗോള കളക്ഷൻ ലിയോ മറികടന്നത് വെറും 4 ദിവസങ്ങൾ കൊണ്ടാണ്. ഇപ്പോഴിതാ കേരളത്തിലും വമ്പൻ റെക്കോർഡ് സൃഷ്ടിക്കുകയാണ് ഈ ചിത്രം. ആദ്യ നാല്‌ ദിവസത്തെ കളക്ഷൻ കൊണ്ട് കേരളത്തിൽ പുതിയ വീക്കെൻഡ് റെക്കോർഡ് ഉണ്ടാക്കിയിരിക്കുകയാണ് ലിയോ. 32 കോടിക്ക് മുകളിലാണ് ഈ ചിത്രം ആദ്യ വീക്കെൻഡിൽ നിന്നും കേരളത്തിൽ നേടിയ ഗ്രോസ് കളക്ഷൻ. യാഷ് നായകനായ കെ ജി എഫ് 2 കേരളത്തിൽ സൃഷ്‌ടിച്ച റെക്കോർഡ് ആണ് ലിയോ മറികടന്നത്. അത് കൂടാതെ ആദ്യ നാല്‌ ദിവസം കൊണ്ട് മാത്രം ഈ ചിത്രം കേരളത്തിൽ 1000 ത്തോളം രാത്രികാല അഡീഷണൽ ഷോകളാണ് കളിച്ചത്.

വ്യാഴാഴ്ച 313 അഡീഷണൽ ഷോസ് കളിച്ച ഈ ചിത്രം വെള്ളിയാഴ്ച 205 , ശനിയാഴ്ച 245 , ഞായറാഴ്ച 225 എന്ന രീതിയിലാണ് രാത്രികാല അഡീഷണൽ ഷോകൾ ഇവിടെ കളിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളും കേരളത്തിൽ അവധി ആയത് കൊണ്ട് അധികം വൈകാതെ തന്നെ ഈ ചിത്രം കേരളത്തിൽ നിന്നും 50 കോടി ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറും. രജനികാന്ത് നായകനായ ജയിലർ ആണ് ഈ നേട്ടം കൈവരിച്ച ആദ്യ തമിഴ് ചിത്രം. തമിഴ് നാട്ടിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം ആഗോള തലത്തിൽ ഇന്നത്തോടെ 400 കോടി കടന്നേക്കാമെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടിയാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close