ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്കുമായി ദളപതിയുടെ ലിയോ; ലോകേഷ് ചിത്രത്തിന്റെ ആദ്യ പകുതിയുടെ പ്രതികരണം അറിയാം.

Advertisement

ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ലിയോ ഇന്നാണ് ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തിയത്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ, അദ്ദേഹം ഉണ്ടാക്കിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംക്ഷയോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തിയത്. അങ്ങനെ വന്ന പ്രേക്ഷകരെ ചിത്രത്തിന്റെ തുടക്കത്തിലേ പത്ത് മിനിറ്റ് കൊണ്ട് തന്നെ ലോകേഷ് കോരിത്തരിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ വിജയ് കൂടാതെ, മലയാളി താരം മാത്യു തോമസ്, ബോളിവുഡ് താരം സഞ്ജയ് ദത്, ആക്ഷൻ കിംഗ് അർജുൻ, തൃഷ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, അനുരാഗ് കശ്യപ്, മിഷ്കിൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ വലിയ ഹൈപ്പിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിൽ രാവിലെ നാല് മണിക്ക് തന്നെ ഫാൻസ്‌ ഷോകളോടെ പ്രദർശനമാരംഭിച്ച ലിയോയുടെ ആദ്യ പകുതി തീയേറ്ററുകളിൽ ഉത്സവം തീർക്കുകയാണ്. ഇതിന്റെ ഇന്റർവെൽ അക്ഷരാർത്ഥത്തിൽ പ്രേക്ഷക മനസ്സുകളിൽ തീ പടർത്തുന്ന ഒന്നായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം.

ഇന്റർവെൽ ഭാഗം എത്തിയതോടെ വേറെ ലെവലിലേക്കാണ് ചിത്രം മാറിയത്. വിജയ്‌യുടെ എൻട്രി ഷോട്ടിന് തീയേറ്ററുകൾ പൂരപ്പറമ്പുകളായി മാറുന്ന കാഴ്ചയും നമ്മുക്ക് കാണാം. വിജയ്‌ക്കൊപ്പം താരനിരയിലുള്ള ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ആദ്യ പകുതിയിൽ, എല്ലാവർക്കും മുകളിൽ സ്കോർ ചെയ്തിരിക്കുന്നത് തന്റെ കിടിലൻ പശ്‌ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് കനകരാജിന്റെ അതിഗംഭീരമായ മേക്കിങ്ങും, വളരെ വ്യത്യസ്തമായ ശൈലിയിലൊരുക്കിയ തിരക്കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ പകുതി പ്രതീക്ഷകൾക്കും അപ്പുറം പോയതോടെ ഇതിന്റെ രണ്ടാം പകുതിയിൽ എന്താണ് ലോകേഷ് ഒരുക്കിവെച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close