ഇനി മലയാള സിനിമയിൽ പാടില്ല: വിജയ് യേശുദാസ്

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ഗായകനാണ് വിജയ് യേശുദാസ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിൽ താരം ഗാനങ്ങൾ അലപിച്ചിട്ടുണ്ട്. ലൈഫ് ഇസ് ബ്യുട്ടിഫുൾ എന്ന മോഹൻലാൽ ചിത്രത്തിലാണ് വിജയ് യേശുദാസ് ആദ്യമായി മലയാളത്തിൽ പാടുന്നത്. എല്ലാ ഭാഷകളിലും ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഭാഗമാവാൻ അദ്ദേഹത്തിന് സാധിച്ചു. മാരി എന്ന ധനുഷ് ചിത്രത്തിൽ പ്രതിനായകനായി മികച്ച പ്രകടനം കാഴ്ചവെച്ച് നല്ലൊരു അഭിനേതാവ് കൂടിയാണന്ന് വിജയ് യേശുദാസ് തെളിയിക്കുകയുണ്ടായി. ഇനി മലയാള സിനിമയിൽ പാടുകയില്ല എന്ന ഞെട്ടിക്കുന്ന തീരുമാനമായി വിജയ് യേശുദാസ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരുപാട് നേട്ടങ്ങളും പ്രശസ്തിയും മലയാളം ഫിലിം ഇൻഡസ്ട്രിയിലൂടെ നേടിയ വിജയ് യേശുദാസിന്റെ തീരുമാനം ഇപ്പോൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മലയാള സിനിമയിൽ ഇനി പാടില്ല എന്ന തീരുമാനവും അതിനെ പ്രേരിപ്പിച്ച സംഭവങ്ങളും വനിതയുടെ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ലയെന്നും തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ലയെന്നും ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു. മലയാള പിന്നണി ഗാനരംഗത്ത് 20 വർഷം പൂർത്തിയാക്കിയ വിജയ് യേശുദാസ് 3 സ്റ്റേറ്റ് അവാർഡുകൾ സ്വന്തമാക്കിയിരുന്നു. അച്ഛന്റെ പാത പിൻ തുടർന്ന് മലയാള സിനിമയിൽ ഭാഗമായ വിജയ് യേശുദാസ് പ്രതിഭ കൊണ്ട് ഉയരങ്ങൾ കീഴടക്കുകയായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close