വിജയ്‌യെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെ എന്ന് അച്ഛൻ എസ് എ ചന്ദ്രശേഖര്‍

Advertisement

വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിനെതിരെ ബി ജെ പി രംഗത്ത് വന്നത് മുതൽ ഉണ്ടായ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ബിജെപിക്കെതിരെ മെർസലിനെ പിന്തുണച്ചു കൊണ്ടാണ് കൂടുതൽ പേരും രംഗത്ത് വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ജി എസ് ടി വിഷയത്തെയും ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെയും മെർസൽ എന്ന ചിത്രത്തിലൂടെ കളിയാക്കി എന്ന് പറഞ്ഞു അതിലെ ചിലി രംഗങ്ങൾ വെട്ടി മാറ്റണം എന്ന ആവശ്യമാണ് ബി ജെ പി ഉന്നയിച്ചത്.

അതിനിടക്ക് തമിഴ് നാട്ടിലെ ബിജെപി നേതാവ് എച് രാജയാണ് വിജയ് ക്രിസ്ത്യാനി ആയതു കൊണ്ടാണ് ബിജെപി ആശയങ്ങളെ കളിയാക്കുന്ന രംഗങ്ങൾ തന്റെ സിനിമയിലൂടെ പ്രചരിപ്പിച്ചതു എന്ന് ആരോപിച്ചു രംഗത്ത് വന്നത്.

Advertisement

വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. നമ്മുടെ രാഷ്രീയക്കാരുടെ ചിന്താ ശേഷി പോലും നഷ്ടപ്പെട്ട് കഴിഞ്ഞെന്നു പറഞ്ഞ അദ്ദേഹം ജോസഫ് വിജയ് എന്നാണ് തന്റെ മകനെ സ്കൂളിലെ പേര് എങ്കിലും ജാതിയും മതവും ഇല്ലാതെയാണ് തങ്ങൾ അവനെ വളർത്തിയത് എന്ന് പ്രതികരിച്ചു. ഇനി ഇപ്പോൾ വിജയ് ക്രിസ്ത്യാനി ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം എന്നും അദ്ദേഹം ചോദിക്കുന്നു. ഏതു മതത്തിൽ ആണ് എന്നുള്ളതല്ല എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം എന്ന് ചന്ദ്രശേഖർ പറയുന്നു.

ഒരു ഇന്ത്യൻ എന്ന നിലയിലാണ് തന്റെ മകനെ വളർത്തിയത് എന്നും ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയല്ല എന്നും അദ്ദേഹം പറയുന്നു. തന്റെ പേരായ ചന്ദ്രശേഖർ എന്നത് ഒരു തമിഴ് പേര് ആണെന്നും അത് ഒരു ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പേര് അല്ലെന്നും അദ്ദേഹം പറയുന്നു.

വിജയ് ഒരു നടൻ ആണെന്നും വിജയ്‌യുടെ ഭാഷ സിനിമയാണെന്നും പറഞ്ഞ ചന്ദ്രശേഖർ , സമൂഹത്തിലും രാഷ്ട്രീയത്തിലും ഒക്കെ അഴിമതി നടക്കുമ്പോൾ സിനിമയിലൂടെ അത് തുറന്നു കാണിക്കുന്നതിനെതിരെ ഭീഷണിയുടെ സ്വരം ആവശ്യം ഉണ്ടോ എന്ന ചോദ്യവും ഉയർത്തുന്നു. വിജയ് രാഷ്രീയ പ്രവേശത്തെ കുറിച്ച് ചിന്തിച്ചിട്ടും ഇല്ല ഒരു രാഷ്ട്രീയ പാർട്ടിയും ആയി ഉടമ്പടിയും ഇല്ലെന്നും ചന്ദ്രശേഖർ പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close