ഇനി പോരാട്ടം ഭൂമിക്ക് പുറത്ത്, കടത്തിക്കൊണ്ട് പോകാൻ അന്യഗ്രഹ ജീവികൾ; വിജയ് – വെങ്കട് പ്രഭു ചിത്രം ഇങ്ങനെയോ?

Advertisement

ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ഒക്ടോബർ അവസാനവാരത്തോടെ ആരംഭിക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. എ ജി എസ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലറാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി, ത്രീഡി വി എഫ് എക്സ് സ്കാനിംഗ് നടത്താനായി ദളപതി വിജയ്, സംവിധായകൻ വെങ്കട് പ്രഭു എന്നിവർ അമേരിക്കയിലെ സൗത്ത് കാലിഫോർണിയ സർവകലാശാലയിലെ, ഇന്സിസ്റ്റിട്യൂട് ഓഫ് ക്രിയേറ്റിവ് ടെക്‌നോളജി സ്റ്റുഡിയോയിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ കുറച്ചു നാൾ മുൻപ്, ഒരു തമിഴ് ഓൺലൈൻ മീഡിയക്ക് വെങ്കട് പ്രഭു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു കഥാതന്തുവാണ് ചർച്ചയാവുന്നത്. കഥാനായകനെ ഭൂമിയിൽ നിന്ന് ചില അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോവുകയും, അതിന് ശേഷം അവിടെ വെച്ച് നായകൻ നടത്തുന്ന പോരാട്ടങ്ങളും അടിസ്ഥാനപ്പെടുത്തി ഒരു സയൻസ് ഫിക്ഷൻ ചിത്രം എന്ത്കൊണ്ട് ആലോചിച്ചു കൂടാ എന്ന ചിന്തയാണ് വെങ്കട് പ്രഭു അന്ന് പങ്ക് വെച്ചത്. ഇപ്പോൾ ദളപതി വിജയ് ചിത്രം ഒരു സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലറാണെന്ന സൂചന വരികയും, അമേരിക്കയിൽ പോയി ത്രീഡി വി എഫ് എക്സ് സ്കാനിംഗ് നടത്തുകയും ചെയ്തതോടെ, ഈ വിജയ് ചിത്രത്തിന്റെ കഥയെ വെങ്കട് പ്രഭു അന്ന് പറഞ്ഞ ആശയത്തോട് കോർത്തിണക്കി ചിന്തിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisement

ടൈം ലൂപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിച്ച മാനാട് പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സൃഷ്‌ടിച്ച വെങ്കട് പ്രഭുവിൽ നിന്ന് ഇത്തരം വ്യത്യസ്തമായതും വിചിത്രമായതുമായ ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. അത്കൊണ്ട് തന്നെ വെങ്കട് പ്രഭു- വിജയ് ചിത്രം ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത വിസ്മയ കാഴ്‌ചകൾ സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധരും സിനിമ പ്രേമികളും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close