തമിഴ് സിനിമ ലോകത്ത് വളരെ നാളത്തെ കഠിനപ്രയത്നം കൊണ്ട് ശ്രദ്ധേയമായ താരമാണ് വിജയ് സേതുപതി. ജൂനിയർ ആർട്ടിസ്റ്റായി ഒരുപാട് ചിത്രങ്ങളിൽ പ്രവർത്തിച്ചതിന് ശേഷമാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി നായകനായി വരുന്നത്. നാനും റൗഡി താൻ, സേതുപതി, ധർമ ദുരൈ, വിക്രം വേദ, 96, പേട്ട തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചുവെച്ചത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയ തോതിൽ ആരാധകരെ സൗത്ത് ഇന്ത്യ ഒട്ടാകെ സൃഷ്ട്ടിക്കുവാൻ വിജയ് സേതുപതിയ്ക്ക് സാധിച്ചു. പുതുച്ചേരിയിലെ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.
അധികാര തർക്കത്തിൽ തുടങ്ങി അവസാനം കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 വയസ്സ് പ്രായമുള്ള മണികണ്ഠനെയാണ് സഹപ്രവർത്തകൻ വെട്ടികൊലപ്പെടുത്തിയിരിക്കുന്നത്. ഫാൻസ് അസോസിയേഷനിലെ അംഗവും മണികണ്ഠന്റെ ബന്ധുകൂടിയായ രാജശേഖറും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതുച്ചേരി ഫാൻസ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനം മണികണ്ഠൻ ഒഴിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് നാൾ തർക്കം നിലനിന്നിരുന്നു. രാജശേഖരനും സുഹൃത്തുകൾക്കും മണികണ്ഠൻ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതിനോട് ഒട്ടും തന്നെ യോജിപ്പുണ്ടായിരുന്നില്ല. ഇരുവരുടെ തർക്കം പരിഹരിക്കാൻ മീറ്റിങ് കൂടിയിട്ട് ഫലം ഇല്ലാതെ തിരിച്ചു പോകുന്ന വഴിയാണ് വെട്ടിക്കൊന്നത്. പോലീസ് മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ പ്രതികരണത്തിന് വേണ്ടിയാണ് ആരാധകരും സിനിമ പ്രേമികളും ഇപ്പോൾ കാത്തിരിക്കുന്നത്.