
ഇന്ത്യൻ ജനത ഇപ്പോൾ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഏറെ ഭീതിയിലാണ് കഴിയുന്നത്. മറ്റ് മേഖലകളെ പോലെ തന്നെ സിനിമ മേഖലയും വലിയ പ്രതിസന്ധിയിലാണ്. ദിവസക്കൂലിയിൽ സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് വളരെ ദോഷകരമായി ഇത് ബാധിച്ചിരിക്കുന്നത്. ഇവർക്ക് കൈത്താങ്ങായി സൂപ്പർസ്റ്റാർ രജനികാന്ത് 50 ലക്ഷം രൂപയാണ് എഫ്.ഈ.എഫ്.എസ്.ഐ എന്ന സംഘടനയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. കൊറോണ കാരണം ബാധിക്കപ്പെട്ട ഈ വ്യക്തികൾക്ക് ഒരു വരുമാന മാർഗമില്ലാത്ത കാരണം ഇതൊരു വലിയ സഹായമായി മാറും എന്ന കാര്യത്തിൽ തീർച്ച. എഫ്.ഈ.എഫ്.എസ്.ഐ സംഘടനയുടെ പ്രസിഡന്റ് ആർ.കെ സെൽവമണി വലിയൊരു തുക ആവശ്യപ്പെട്ടിരുന്നു അതിന്റെ 25 ശതമാനമാണ് സൂപ്പർസ്റ്റാർ രജനികാന്ത് നൽകിയിരിക്കുന്നത്. സൂര്യയും കാർത്തിയും ചേർന്ന് സംഘടനയ്ക്ക് ആദ്യം നൽകിയ 10 ലക്ഷം രൂപ മറ്റ് താരങ്ങൾക്കും ഇപ്പോൾ പ്രചോദനമായിരിക്കുകയാണ്.
യുവതാരങ്ങളായ ശിവകാർത്തികേയനും വിജയ് സേതുപതിയും ചേർന്ന് 10 ലക്ഷം വീതമാണ് എഫ്. ഈ.എഫ്.എസ്.ഐ എന്ന സംഘടനയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. മറ്റ് സിനിമ താരങ്ങളായ പാർത്തിബൻ, പ്രകാശ് രാജ്, മനോബാല എന്നിവർ 25 കിലോ അരി അടങ്ങുന്ന 250, 150, 10 ബാഗുകളാണ് സമ്മാനിച്ചത്. തമിഴകത്തെ മറ്റ് മുൻനിര താരങ്ങളും കൈത്താങ്ങായി മുന്നോട്ട് വരുന്നുണ്ട്. ലോക്ക് ഡൗൻ മൂലം ദിവസകൂലിയിൽ സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർ ഏറെ ബുദ്ധിമുട്ട് തന്നെയാണ് ഇപ്പോൾ അനുഭവിക്കുന്നത്.
കൊറോണ വൈറസിന്റെ പ്രതീക്ഷിക്കാതെയുള്ള കടന്ന് വരവ് മൂലം സിനിമകളുടെ ഷൂട്ടിങ്ങും സ്ക്രീനിങ്ങും രാജ്യം ഒട്ടാകെ നിർത്തലാക്കിയിരിക്കുകയാണ്. ഹെൽത്ത് മിനിസ്സ്ട്രിയുടെ കണക്ക് പ്രകാരം 492 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 സ്റ്റേറ്റും യൂണിയൻ ടെറിറ്ററിയും ലോക്ക് ഡോൺ ചെയ്തിരിക്കുകയാണ്. മാർച്ച് 31 വരെ കേരളം ലോക്ക് ഡൗൺ ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്.