വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്..

Advertisement

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശക്തമായ കഥാപാത്രത്തിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് വിജയ് സേതുപതി. 2012 ൽ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരുപാട് വർഷം ജൂനിയർ ആര്ടിസ്റ്റായി സിനിമയിൽ ഭാഗമായിരുന്ന താരം 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആയിരുന്നു നായകനായിയെത്തിയത്. ജയറാം ചിത്രമായ മർക്കോണി മത്തായിയിലും താരം വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ മർക്കോണി മത്തായി ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

വിജയ് സേതുപതി ഇപ്പോൾ വീണ്ടും ഒരു മലയാള ചിത്രത്തിൽ ഭാഗമാവാൻ ഒരുങ്ങുകയാണ്. നവാഗത സംവിധായിക ഇന്ദു വി.എസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയുടെ ഈ രണ്ടാമത്തെ മലയാള ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. ഇന്ദു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടൈറ്റിൽ വൈകാതെ തന്നെ അന്നൗൻസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ സബ്ജെക്റ്റ് ആയതുകൊണ്ടാണ് വിജയ് സേതുപതിയെ നായകനായി തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിത്യ മേനോനും നായകന് തുല്യം വളരെ ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് നിത്യ മേനോനും – വിജയ് സേതുപതിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ഇരുവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി കാണുവാൻ വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇൻഡോർ പോർഷൻസ് ആയിരിക്കും ആദ്യം ചിത്രീകരിക്കുക. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close