
സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായകനാണ് ദളപതി വിജയ്. സ്റ്റൈൽ, ഡാൻസ് , ആക്ഷൻ രംഗങ്ങൾകൊണ്ട് തമിഴ്നാട്ടിലെ മുൻനിര നായകനായി വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് തന്റേതായ സ്ഥാനം കണ്ടെത്തിയത്. താരത്തിന്റെ കഴിഞ്ഞ വർഷം ദിവാലിക്ക് ഇറങ്ങിയ അറ്റ്ലീ ചിത്രമായിരുന്നു ‘മെർസൽ’. വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ചിത്രം വലിയ കോലിളക്കം സൃഷ്ട്ടിക്കുകയും ബോക്സ് ഓഫ്‌സിയിൽ വലിയ വിജയം നേടുകയും ചെയ്തു. സിനിമ പ്രേമികളും ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന അടുത്ത വിജയ് ചിത്രം ഈ വർഷം ദിവാലിക്ക് പ്രദർശനത്തിനെത്തും. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി62’. വിജയുടെ കരിയറിലെ തന്നെ വ്യതസ്ത നിറഞ്ഞ വേഷവും അഭിനയ പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും എന്നാണ് അറിയാൻ സാധിച്ചത്.
വിജയുടെ പല സിനിമകളിലെയും മികച്ച പ്രകടനത്തിന് ഒട്ടേറെ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദളപതി വിജയാണ് ഇപ്പോൾ ചർച്ച വിഷയം. മെർസൽ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബിഹൈൻഡ് വുഡ്‌സിന്റെ ജനപ്രിയ നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി, കഴിഞ്ഞ വർഷം തെറി സിനിമയിലെ മികച്ച പ്രകടനത്തിനെ ഇതേ അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. തുടർച്ചയായി രണ്ടാം വർഷവും പ്രേക്ഷകരുടെ ഇഷ്ടനായകനായി വിജയ് തിരെഞ്ഞെടുക്കുന്നത്. ബിഹൈൻഡ് വുഡ്‌സിലെ എല്ലാ അവാർഡുകളും പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനത്തിലാണ് വിജയികളെ തിരെഞ്ഞെടുക്കുന്നത്. ബിഹൈൻഡ് വുഡ്‌സ് ബെസ്റ്റ് ആക്ടറായി കാർത്തിയെയും മികച്ച നടി അനുഷക ഷെട്ടിയെയുമാണ് തിരഞ്ഞെടുത്തത്. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കും അവാർഡ് ലഭിക്കുകയുണ്ടായി, ബിഹൈൻഡ് വുഡ്‌സ് ഗോൾഡൻ ലെഗസി പുരസ്‌ക്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിയത്.