24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ; ലിയോയെ വരവേൽക്കാൻ കേരളാ തീയേറ്റർ.

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ പത്തൊൻപതിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇതിനോടകം വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം, വിക്രം, കൈതി എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാൻ കൂടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച സ്ഥലത്തെല്ലാം വമ്പൻ പ്രതികരണമാണ് ലിയോക്ക് ലഭിക്കുന്നത്. യു കെ യിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ഈ ചിത്രം പ്രേക്ഷകർ എത്രത്തോളം കാത്തിരിക്കുന്നു എന്നതിന് തെളിവാണ്. ഇപ്പോഴിതാ ലിയോക്ക് കേരളത്തിൽ 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

Advertisement

തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് ഈ 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഈ 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ, ഒക്ടോബർ 19 ന് രാവിലെ 4 മണി മുതൽ ആരംഭിച്ച്, 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4 എന്നിങ്ങനെയുള്ള സമയത്താണ് നടക്കുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ലിയോ കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ഏതായാലൂം മറ്റൊരു തമിഴ് ചിത്രത്തിനും ഇതുവരെ ലഭിക്കാത്ത വമ്പൻ സ്വീകരണം ലിയോക്ക് നൽകാനാണ് കേരളത്തിലെ വിജയ് ആരാധകർ പ്ലാൻ ചെയ്യുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോക്ക് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

Advertisement

Press ESC to close