കട്ടൗട്ടും പാലഭിഷേകവുമില്ല; വിവാഹം നടത്തി മാതൃകയായി ദളപതി ഫാന്‍സ്

Advertisement

തമിഴ് സൂപ്പർ താരം ദളപതി വിജയ് തന്റെ നാല്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത് ഈ കഴിഞ്ഞ ജൂൺ 22 നു ആണ്. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. കേരളത്തിലും വലിയ ഫാൻ ബേസ് ഉള്ള താരമാണ് വിജയ്. എന്നാൽ ഇത്തവണ തങ്ങളുടെ ഹീറോയുടെ ജന്മദിനം വിജയ് ഫാൻസിന്റെ അഞ്ചല്‍ ഏരിയ കമ്മിറ്റി ആഘോഷിച്ചത് താരത്തിന് കട്ട് ഔട്ട് വെച്ചും അതിൽ പാലഭിഷേകം നടത്തിയൊന്നും അല്ല. ഒരു യുവതിയുടെ വിവാഹത്തിന്റെ മൊത്തം ചെലവുകളും ഏറ്റെടുത്തു കൊണ്ടാണ് അവർ ഇത്തവണ വിജയ്‌യുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. അതിനൊപ്പം അഞ്ചൽ ഏരിയ കമ്മറ്റിയുടെ ആറാം വാർഷികവും അവർ ആഘോഷിച്ചു.

കുളത്തൂപ്പുഴയിൽ ഉള്ള കടമാൻകോട് ഷീബ വിലാസത്തിൽ ഷീബ-ബാബു എന്നീ ദമ്പതിമാരുടെ മകൾ അമ്മു ബാബുവിന്റെ വിവാഹമാണ് വിജയ് ഫാൻസ് അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവർ നടത്തികൊടുത്തത്. ആയൂർ ശാലിനി സദനത്തിൽ തങ്കമണിയുടെ മകൻ അജിയാണ് അമ്മുവിന്റെ കഴുത്തിൽ താലി ചർത്തിയത്. വിജയ്‌യുടെ ജന്മദിന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി, അതിനു വേണ്ടി തങ്ങൾ സ്വരൂപിച്ച തുക വിവാഹ ആവശ്യങ്ങൾക്ക് ചെലവാക്കുകയായിരുന്നു അഞ്ചൽ ഏരിയ കമ്മിറ്റി പ്രവർത്തകർ. സദ്യ ഉൾപ്പെടെ ഉള്ള എല്ലാ വിവാഹ ചടങ്ങുകളും ജനപ്രതിനിധികളുടെയും സാമൂഹികപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഈ ഫാൻസ് പ്രവർത്തകർ നടത്തിയത് എന്നതും ശ്രദ്ധേയമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എം പി ആയ പ്രേമചന്ദ്രനേയും അവർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും തിരക്ക് മൂലം വരാൻ പറ്റാതെയിരുന്ന അവർ ഫോൺ വഴി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close